ഗുജറാത്തിൽ 350 കോടിരൂപയുടെ ഹെറോയിൻ പിടിച്ചു
Kerala Kerala Mex Kerala mx
1 min read
18

ഗുജറാത്തിൽ 350 കോടിരൂപയുടെ ഹെറോയിൻ പിടിച്ചു

February 24, 2024
0

വെരാവൽ തുറമുഖത്ത് മീൻപിടിത്ത ബോട്ടിൽനിന്ന് 350 കോടിയോളം രൂപ വിലവരുന്ന 50 കിലോ ഹെറോയിൻ ഗുജറാത്ത് പോലീസ് പിടിച്ചെടുത്തു. ഒമ്പതുപേർ പിടിയിലായി. വെരാവലിൽ നലിയാ ഗോലി തീരത്ത് ഗുജറാത്ത് പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികൾ മയക്കുമരുന്നുമായി അറസ്റ്റിലായതെന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‍വി പറഞ്ഞു. ബോട്ട്, സാറ്റലൈറ്റ് ഫോൺ, ഹെറോയിൻ കൊണ്ടുപോകാൻ എത്തിയ വാഹനം എന്നിവയും പിടിയിലായി. ഇറാനിൽനിന്ന് മുർതാസ ബലൂച് എന്ന ഏജന്റാണ് ബോട്ടിൽ

Continue Reading
ഇന്ത്യൻ റെയിൽവേ തീവണ്ടിയാത്രക്കാർക്ക് ഭക്ഷണവുമായി സ്വിഗ്ഗി
Kerala Kerala Mex Kerala mx Pravasi
1 min read
43

ഇന്ത്യൻ റെയിൽവേ തീവണ്ടിയാത്രക്കാർക്ക് ഭക്ഷണവുമായി സ്വിഗ്ഗി

February 24, 2024
0

തീവണ്ടിയാത്രക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകാൻ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കൈകോർത്ത് ഐ.ആർ.സി.ടി.സി. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയ്ക്ക് ഇ-കാറ്ററിങ്‌ പോർട്ടൽ വഴി മുൻകൂട്ടി ഓർഡർചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി നാല് റെയിൽവേസ്റ്റേഷനുകൾക്കാണ് ഐ.ആർ.സി.ടി.സി. അംഗീകാരം നൽകിയിട്ടുള്ളത്. ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ സ്റ്റേഷനുകൾ.

Continue Reading
Kerala Kerala Mex Kerala mx National
0 min read
25

കർഷക സമരത്തിനെതിരായ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി

February 24, 2024
0

 സമാധാനപരമായി സമരംചെയ്യുന്ന കർഷകർക്കെതിരേ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികൾ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകർക്കെതിരായ കണ്ണീർവാതകപ്രയോഗം, അറസ്റ്റ്, സാമൂഹികമാധ്യമ അക്കൗണ്ടുകൾ തടയൽ തുടങ്ങിയവ അവരുടെ അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹരിയാണ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾ കർഷകർക്കെതിരേ നടത്തുന്ന ബലപ്രയോഗങ്ങൾ നിയമലംഘനമാണെന്ന് സിഖ് ചേംബർ ഓഫ് കൊമേഴ്‌സ് മാനേജിങ് ഡയറക്ടർ ആഗ്നോസ്‌തോസ് തിയോസ് സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.

Continue Reading
Kerala Kerala Mex Kerala mx National
0 min read
26

അനാവശ്യ അറസ്റ്റുകൾ: ജാമ്യത്തിന് പുതിയ നിയമം തയ്യാറാക്കുന്നുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

February 24, 2024
0

 ജാമ്യംനൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിർമിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ക്രിമിനൽക്കേസ് പ്രതികൾക്ക് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിർമിക്കുന്നകാര്യം പരിഗണിക്കണമെന്ന് 2022 ജൂലായിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കുന്നുണ്ടോയെന്നാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. കൂടാതെ, സി.ബി.ഐ. കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ കൂടുതൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോയെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. കേസ് മേയ് ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Continue Reading
ഗ്രാമീണ മേഖലയിൽ ഇനിമുതൽ അപേക്ഷിച്ച് 15 ദിവസത്തിനകം വൈദ്യുതി കണക്‌ഷൻ ലഭിക്കും
Kerala Kerala Mex Kerala mx National
0 min read
24

ഗ്രാമീണ മേഖലയിൽ ഇനിമുതൽ അപേക്ഷിച്ച് 15 ദിവസത്തിനകം വൈദ്യുതി കണക്‌ഷൻ ലഭിക്കും

February 24, 2024
0

ഗ്രാമീണ മേഖലയിൽ ഇനിമുതൽ അപേക്ഷിച്ച് 15 ദിവസത്തിനകം വൈദ്യുതി കണക്‌ഷൻ ലഭിക്കും. മെട്രോപൊളിറ്റൻ നഗരങ്ങളിൽ മൂന്നു ദിവസത്തിനകവും മുനിസിപ്പൽ പ്രദേശങ്ങളിൽ ഏഴു ദിവസത്തിനകവും ലഭ്യമാക്കുംവിധം വൈദ്യുതി ഉപഭോക്തൃ അവകാശ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ഊർജമന്ത്രാലയം ഉത്തരവിറക്കി. ഗാമപ്രദേശങ്ങളിൽ 30 ദിവസവും മെട്രോ നഗരങ്ങളിൽ ഏഴുദിവസവും മുനിസിപ്പൽ പ്രദേശങ്ങളിൽ 15 ദിവസവുമാണ് നിലവിൽ വൈദ്യുതിക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഇതിലാണ് ഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ, ഗ്രാമീണമേഖലയിലെ മലയോരപ്രദേശങ്ങളിൽ കണക്‌ഷൻ ലഭിക്കാൻ 30

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്;കോൺഗ്രസ് പ്രകടന പത്രിക അടുത്തയാഴ്ച
Kerala Kerala Mex Kerala mx Loksabha election 2024
1 min read
25

ലോക്‌സഭാ തിരഞ്ഞെടുപ്പ്;കോൺഗ്രസ് പ്രകടന പത്രിക അടുത്തയാഴ്ച

February 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. അടുത്തയാഴ്ചയോടെ ‘ഇന്ത്യ’ സഖ്യത്തിലെ ചർച്ച പൂർത്തിയാക്കാനും പ്രകടനപത്രിക പുറത്തിറക്കാനുമാണ് ശ്രമം. കേംബ്രിജിലെ രണ്ടുനാളത്തെ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി 29-ന് മടങ്ങിയെത്തിയാൽ മാർച്ച് ഒന്നിന് പ്രവർത്തകസമിതി ചേർന്ന് പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകുമെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച ഉത്തർപ്രദേശിലെ മൊറാദാബാദിൽ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും യാത്രയിൽ ചേരും. ഞായറാഴ്ച ഫത്തേപുർ സിക്രിയിൽ സമാപിക്കും. ആഗ്രയിൽ എസ്.പി. നേതാവ് അഖിലേഷ് യാദവും രാഹുലിനൊപ്പം റോഡ് ഷോയിൽ

Continue Reading
തമിഴ്‌നാട്ടിൽ ശീതമേഖലായിനം നായകൾക്ക് വിലക്ക് വരും
Kerala Kerala Mex Kerala mx National
0 min read
23

തമിഴ്‌നാട്ടിൽ ശീതമേഖലായിനം നായകൾക്ക് വിലക്ക് വരും

February 24, 2024
0

ശീതമേഖലകളിൽ കണ്ടുവരുന്ന നീളൻരോമമുള്ള നായയിനങ്ങളെ വളർത്തുന്നതും വിൽക്കുന്നതും തമിഴ്‌നാട് നിരോധിക്കുന്നു. സംസ്ഥാനസർക്കാർ തയ്യാറാക്കിയ കരട് ശ്വാനപ്രജനന നയത്തിലാണ് ഈ നിർദേശം. തണുപ്പുപ്രദേശങ്ങളിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്നത് മൃഗസ്നേഹികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ചൂടുള്ള കാലാവസ്ഥയുമായി അവയ്ക്ക് പൊരുത്തപ്പെടാനാവിെല്ലന്നതും എളുപ്പം അസുഖം വരുമെന്നതുമാണ് കാരണം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് സമഗ്രപ്രജനന നയത്തിന് രൂപം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ കരടുനയം തയ്യാറാക്കിയിരിക്കുന്നത്.

Continue Reading
സൗരക്കാറ്റിന്റെ ആഘാതം പഠിച്ച് ആദിത്യ എൽ-1
Kerala Kerala Mex Kerala mx Pravasi
1 min read
40

സൗരക്കാറ്റിന്റെ ആഘാതം പഠിച്ച് ആദിത്യ എൽ-1

February 24, 2024
0

സൂര്യന്റെ ബാഹ്യവലയത്തിൽനിന്ന് പ്ലാസ്മയും കാന്തികമണ്ഡലങ്ങളും പുറന്തള്ളുമ്പോൾ സൗരക്കാറ്റിലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിച്ച് ആദിത്യ എൽ-1. പേടകത്തിലെ പേലോഡായ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ) ആണ് സൗരവാതത്തിലുണ്ടാകുന്ന ആഘാതം പഠിച്ചത്. ഫെബ്രുവരി 10, 11 തീയതികളിലാണ് പേലോഡ് നിരീക്ഷണം നടത്തിയതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. സൗരക്കാറ്റിലെ അയോണുകളും ഇലക്‌േട്രാണുകളും പേലോഡിലെ സെൻസറുകൾ തിരിച്ചറിഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
27

തെലങ്കാന എം.എൽ.എ. വാഹനാപകടത്തിൽ മരിച്ചു

February 24, 2024
0

സെക്കന്തരാബാദ് കന്റോൺമെന്റ് എം.എൽ.എ. ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. സംസ്ഥാനപാതയിൽ ഹൈദരാബാദിനടുത്ത പട്ടാൻചെരുവിൽ എം.എൽ‍.എ. സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം. എം.എൽ.എ.യെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന അവരുടെ സെക്രട്ടറിയും ഡ്രൈവറും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.പത്തുദിവസം മുമ്പ് ലാസ്യ നന്ദിത മറ്റൊരു റോഡപകടത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടതായിരുന്നു.രണ്ടുമാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിലാണ് ലാസ്യ നന്ദിത സെക്കന്തരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽനിന്ന് ബി.ആർ.എസ്. എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading
അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം: രാഹുലിന്റെ ഹർജി തള്ളി
Kerala Kerala Mex Kerala mx National
1 min read
32

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം: രാഹുലിന്റെ ഹർജി തള്ളി

February 24, 2024
0

 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്ന കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ ഹർജി ത്ധാർഖണ്ഡ് ഹൈക്കോടതി തള്ളി. 2018-ൽ ചായ്ബാസയിലെ കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷായ്‌ക്കെതിരേ രാഹുലിന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് നവീൻ ഝായാണ് പരാതി നൽകിയത്. അമിത്ഷാ കൊലപാതകക്കേസ് പ്രതിയാണെന്നാണ് രാഹുൽ പറഞ്ഞത്.

Continue Reading