Your Image Description Your Image Description

 സമാധാനപരമായി സമരംചെയ്യുന്ന കർഷകർക്കെതിരേ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികൾ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകർക്കെതിരായ കണ്ണീർവാതകപ്രയോഗം, അറസ്റ്റ്, സാമൂഹികമാധ്യമ അക്കൗണ്ടുകൾ തടയൽ തുടങ്ങിയവ അവരുടെ അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഹരിയാണ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾ കർഷകർക്കെതിരേ നടത്തുന്ന ബലപ്രയോഗങ്ങൾ നിയമലംഘനമാണെന്ന് സിഖ് ചേംബർ ഓഫ് കൊമേഴ്‌സ് മാനേജിങ് ഡയറക്ടർ ആഗ്നോസ്‌തോസ് തിയോസ് സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *