Your Image Description Your Image Description

കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കര്‍ശനമായി തുടരുകയാണ്. ഇത്തരത്തിൽ നിയമലംഘകരായി കണ്ടെത്തിയ 568 പ്രവാസികളെയാണ് അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത്.

നവംബര്‍ 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ അധികൃതര്‍ 396 പേരെയാണ് താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *