Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. അടുത്തയാഴ്ചയോടെ ‘ഇന്ത്യ’ സഖ്യത്തിലെ ചർച്ച പൂർത്തിയാക്കാനും പ്രകടനപത്രിക പുറത്തിറക്കാനുമാണ് ശ്രമം.

കേംബ്രിജിലെ രണ്ടുനാളത്തെ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി 29-ന് മടങ്ങിയെത്തിയാൽ മാർച്ച് ഒന്നിന് പ്രവർത്തകസമിതി ചേർന്ന് പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകുമെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച ഉത്തർപ്രദേശിലെ മൊറാദാബാദിൽ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും യാത്രയിൽ ചേരും. ഞായറാഴ്ച ഫത്തേപുർ സിക്രിയിൽ സമാപിക്കും. ആഗ്രയിൽ എസ്.പി. നേതാവ് അഖിലേഷ് യാദവും രാഹുലിനൊപ്പം റോഡ് ഷോയിൽ അണിചേരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾത്തന്നെ യാത്ര അവസാനിപ്പിക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *