Your Image Description Your Image Description

ശീതമേഖലകളിൽ കണ്ടുവരുന്ന നീളൻരോമമുള്ള നായയിനങ്ങളെ വളർത്തുന്നതും വിൽക്കുന്നതും തമിഴ്‌നാട് നിരോധിക്കുന്നു. സംസ്ഥാനസർക്കാർ തയ്യാറാക്കിയ കരട് ശ്വാനപ്രജനന നയത്തിലാണ് ഈ നിർദേശം.

തണുപ്പുപ്രദേശങ്ങളിൽ വളരേണ്ട നായകളെ കൃത്രിമപ്രജനനമാർഗങ്ങളിലൂടെ വളർത്തിയെടുക്കുന്നത് തടയണമെന്നത് മൃഗസ്നേഹികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ചൂടുള്ള കാലാവസ്ഥയുമായി അവയ്ക്ക് പൊരുത്തപ്പെടാനാവിെല്ലന്നതും എളുപ്പം അസുഖം വരുമെന്നതുമാണ് കാരണം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് സമഗ്രപ്രജനന നയത്തിന് രൂപം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ കരടുനയം തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *