Your Image Description Your Image Description

വെരാവൽ തുറമുഖത്ത് മീൻപിടിത്ത ബോട്ടിൽനിന്ന് 350 കോടിയോളം രൂപ വിലവരുന്ന 50 കിലോ ഹെറോയിൻ ഗുജറാത്ത് പോലീസ് പിടിച്ചെടുത്തു. ഒമ്പതുപേർ പിടിയിലായി.

വെരാവലിൽ നലിയാ ഗോലി തീരത്ത് ഗുജറാത്ത് പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികൾ മയക്കുമരുന്നുമായി അറസ്റ്റിലായതെന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‍വി പറഞ്ഞു. ബോട്ട്, സാറ്റലൈറ്റ് ഫോൺ, ഹെറോയിൻ കൊണ്ടുപോകാൻ എത്തിയ വാഹനം എന്നിവയും പിടിയിലായി. ഇറാനിൽനിന്ന് മുർതാസ ബലൂച് എന്ന ഏജന്റാണ് ബോട്ടിൽ മയക്കുമരുന്ന് അയച്ചത്. പിടിയിലായവരിൽ മൂന്നുപേർ ജാംനഗർ സ്വദേശികളും ഒരാൾ രാജ്‌കോട്ട് സ്വദേശിയുമാണ്. ഇവർ ചരക്ക് കരമാർഗം കൊണ്ടുപോകാൻ എത്തിയവരാണ്. മറ്റു പ്രതികൾ ബോട്ടിലുണ്ടായിരുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *