Your Image Description Your Image Description

മന്ത്രി പഴനിവേൽ ത്യാഗരാജ (പി.ടി.ആർ.)നെ ധനകാര്യ വകുപ്പിൽനിന്ന് മാറ്റിയത് സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാരംഗത്ത് പരിവർത്തനം കൊണ്ടുവരാനായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പി.ടി.ആറിനു കീഴിൽ ഐ.ടി. വകുപ്പ് പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയാണെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഘോഷപൂർവം തമിഴ്‌നാട് മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന ബാങ്കിങ് വിദഗ്ധൻ ഡോ. പഴനിവേൽ ത്യാഗരാജനെ കഴിഞ്ഞവർഷം മേയിലാണ് ധനകാര്യ വകുപ്പിൽനിന്ന് മാറ്റിയത്. കുറെക്കൂടി പ്രാധാന്യം കുറഞ്ഞ ഐ.ടി. വകുപ്പാണ് പകരം നൽകിയത്. സ്റ്റാലിൻ കുടുംബത്തിന്റെ സ്വത്തു സമ്പാദനത്തെപ്പറ്റിയുള്ള പരാമർശങ്ങളുമായി പി.ടി.ആറിന്റേതെന്നു പറയുന്ന ശബ്ദരേഖ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഈ മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *