Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈമാസമവസാനത്തോടെ പുറത്തിറക്കിയേക്കും. 100 പേരുടെ പട്ടികയാകും പ്രഖ്യാപിക്കുക.

2019-ൽ ബി.ജെ.പി. പരാജയപ്പെട്ട മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയായാകും ആദ്യം പ്രഖ്യാപിക്കുക. 29-ന് നടക്കുന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്ക് അംഗീകാരം നൽകി പ്രഖ്യാപിക്കാനാണ് നീക്കം. വ്യാഴാഴ്ച നടക്കാനിരുന്ന യോഗമാണ് 29-ലേക്ക് മാറ്റിയത്.

ഏറെ പ്രതീക്ഷയുള്ള യു.പി.യിൽ നിലവിലെ 62 സീറ്റ് എന്നത് ഉയർത്താനാണ് ശ്രമം. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചേക്കും. തൃശ്ശൂരുൾപ്പെടെ കേരളത്തിലെ ചില സീറ്റുകളിലെ സ്ഥാനാർഥികളും പട്ടികയിലുണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *