Your Image Description Your Image Description

 ഇന്ത്യസഖ്യത്തിലെ അംഗങ്ങളായ പ്രതിപക്ഷപാർട്ടികൾ ജാതിയുടെപേരിൽ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വാരാണസിയിൽ ഭക്തകവി സന്ത് രവിദാസിന്റെ 647-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗക്ഷേമത്തിനായി ജാതിസെൻസസ് വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യസഖ്യം പാർട്ടികൾ പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മോദിയുടെ രൂക്ഷവിമർശനം.

‘‘ഇന്ത്യസഖ്യ കക്ഷികൾക്ക് സ്വന്തംകുടുംബത്തിന്റെ ക്ഷേമംമാത്രമാണ് ലക്ഷ്യം. ദളിതരും ആദിവാസികളും അവരുടെ ചിന്തയിലില്ല. ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതിയാകുന്നതിനെ പ്രതിപക്ഷനിരയിലെ ചിലർ എതിർത്തിരുന്നു’’ -മോദി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *