Your Image Description Your Image Description

ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട വഴിയിൽ വിനോദസഞ്ചാരപാത വികസിപ്പിക്കാനൊരുങ്ങി അരുണാചൽപ്രദേശ് സർക്കാർ.ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനുപിന്നാലെ ലാസയിൽനിന്ന് ഇന്ത്യയിലേക്കുള്ള പലായനവേളയിൽ 1959-ലാണ് അരുണാചലിലെ തവാങ് ജില്ലയിലെ ലുംലയിൽ അദ്ദേഹം താമസിച്ചത്. ഇവിടമാണ് വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുന്നത്.

യാത്രയ്ക്കിടെ ദലൈലാമ രാത്രി ചെലവഴിച്ച ഓരോ സ്ഥലത്തും അഞ്ചു സ്മാരകങ്ങളും നിർമിക്കും. പദ്ധതിയുടെ ഭാഗമായി തോങ്‌ലെക്ക്, ലുംല പ്രദേശങ്ങളിൽ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും മതപഠനകേന്ദ്രങ്ങളും ഉൾപ്പെടുന്ന കെട്ടിടങ്ങൾ പൂർത്തിയാക്കി. ദലൈലാമയുമായി ബന്ധപ്പെട്ട വിവിധ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ലുംലയിൽ വരുമെന്നും അധികൃതർ അറിയിച്ചു. 1959 മാർച്ച് 31-നാണ് ദലൈലാമ ഇന്ത്യൻ അതിർത്തിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *