Your Image Description Your Image Description

കർണാടകത്തിലെ ആറ്് വന്യജീവിസങ്കേതങ്ങളെ പരിസ്ഥിതി ലോലമേഖലയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ശുപാർശ നൽകാൻ സർക്കാർ തീരുമാനിച്ചു. നാഗർഹോളെ, കാവേരി, ഉത്തരകന്നഡയിലെ കാളി, തുമകൂരുവിലെ ബുക്കപട്ടണ, കോലാറിലെ കാമസാന്ദ്ര, ഗദകിലെ കപ്പടഗുഡ്ഡ എന്നിവയാണ് ഈ വന്യജീവി സങ്കേതങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനപ്രകാരമാണിത്.

ശുപാർശ നടപ്പാകുന്നതോടെ ഏറെ സഞ്ചാരികളെത്തുന്ന വന്യജീവിസങ്കേതങ്ങളുടെ പരിധിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള റിസോർട്ട് നിർമാണങ്ങൾക്കെതിരേ പരാതിയുയരാറുണ്ട്. പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നിയന്ത്രണംവരും. വനഭൂമി കൈയേറുന്നത് തടയുകയാണ് മറ്റൊരു ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *