Your Image Description Your Image Description

 യാത്രക്കാരുടെ തിരക്കുകാരണം സർവീസുകൾ കൃത്യസമയത്ത് നടത്താൻ കഴിയാതായതോടെ മുംബൈയിൽനിന്ന് പുറപ്പെടേണ്ട പല വിമാനസർവീസുകളും വെട്ടിക്കുറച്ചു. കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് രാജ്യത്തിലെ 12 നഗരങ്ങളിലേക്കുള്ള 200-ഓളം വിമാനസർവീസുകളാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് വെട്ടിക്കുറച്ചത്. തിരക്കുകാരണം വിമാനങ്ങൾ വൈകാൻ തുടങ്ങിയതോടെയാണ് ഈ നടപടി.

കണ്ണൂർ, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽപെടും. ഇതോടെ ടിക്കറ്റ് നിരക്കിലും വർധനയുണ്ടായി. മുംബൈയിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 5000-ത്തോളം രൂപയായിരുന്നത് 7000 മുതൽ 8000 രൂപവരെയായി ഉയർന്നു. കണ്ണൂരിലേക്കുള്ള ഗോ എയറിന്റെ വിമാനങ്ങൾ റദ്ദാക്കുകയും ഇൻഡിഗോയുടെ സർവീസ് ആഴ്ചയിൽ നാലായി ചുരുങ്ങുകയുംചെയ്തിരുന്നു. ഇൻഡിഗോ കഴിഞ്ഞയാഴ്ചമാത്രം മുംബൈയിൽ നിന്നുള്ള 110 സർവീസുകളാണ് റദ്ദാക്കിയത്. നേരത്തെ, ഒരാഴ്ച മുംബൈയിൽനിന്നു പറന്നുയരുകയും മുംബൈയിലേക്കെത്തുകയുംചെയ്യുന്ന വിമാനങ്ങളുടെ എണ്ണം 6417 ആയിരുന്നു. എന്നാൽ ഇപ്പോൾ 6217 സർവീസുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *