‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’; കാണാം ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

January 3, 2025
0

77-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍  കൈമാറി  ഫെഡറല്‍ ബാങ്ക്

January 3, 2025
0

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സഹായവുമായി  ഫെഡറല്‍ ബാങ്ക്.  ബിപി മോണിറ്ററുകള്‍, ലാറിംഗോസ്‌കോപ്പുകള്‍, നെബുലൈസറുകള്‍, ട്രോളികള്‍,

ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ ജനുവരി 7 മുതൽ

January 3, 2025
0

കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്‌സ്‌പോ-2025’ ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. എം.എൽ.എ റോജി എം.ജോണും ശീമാട്ടി ടെക്‌സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണനും മുഖ്യാതിഥികളാകും. മുൻനിര ദേശീയ അന്തർദേശീയ ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന, 200ലേറെ എക്‌സിബിഷൻ സ്റ്റാളുകളുള്ള എക്സ്പോയിൽ 5,000ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബ്ലോസം, മോംസ്‌കെയർ, പർ സ്വാം, ബാങ്ക്‌ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷൻ ഇവൻ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. “ഒരു  എക്‌സ്‌പോ എന്നതിലുപരി കേരളത്തിലെ ഫാഷൻ രംഗത്ത് സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ -2025. രാജ്യത്തുടനീളമുള്ള പ്രമുഖ ബ്രാൻഡുകളെയും ഇൻഫ്ലുവേഴ്സിനെയും ആകർഷിക്കുന്ന ഐ.എഫ്.എഫ് തുടർച്ചയായി അതിന്റെ നിലവാരം ഉയർത്തുകയാണ്. “- ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ചെയർമാൻ സാദിഖ് പി.പി പറഞ്ഞു. എക്‌സ്‌പോയുടെ ഭാഗമായി ജനുവരി 7ന് വൈകിട്ട് 4 മണിക്ക് വിവിധ ബ്രാൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ഉണ്ടായിരിക്കും. പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷിബു ശിവയുടെ നേതൃത്വത്തിൽ 20 ഓളം ടീമുകൾ റാംപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ജനുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9 ന് സാംസ്കാരിക പരിപാടികളുണ്ടായിരിക്കും. “സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഫാഷനിൽ വിപുലമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎഫ്എഫ് റീട്ടെയിലർമാർക്കും ഫാഷൻ പ്രേമികൾക്കും ഒരുപോലെ ഒട്ടനവധി ബിസിനസ് അവസരങ്ങളും നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളും നൽകുന്നതിനോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളുടെ ഒരു നേർക്കാഴ്ചയും ഒരുക്കുന്നു.” ഇന്ത്യൻ ഫാഷൻ ഫെയറിന്റെ  കൺവീനർ സമീർ മൂപ്പൻ പറഞ്ഞു. എക്‌സ്‌പോയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഭാരവാഹികളായ സാദിഖ് പി.പി (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനിർ ജെ (വൈസ് ചെയർമാൻ), ഷാനവാസ് പി.വി (ജോയിൻ്റ് കൺവീനർ), ഷഫീഖ് പി.വി (പ്രോഗ്രാം ഡയറക്ടർ) എന്നിവർ പങ്കെടുത്തു.

വ്യത്യസ്തമാര്‍ന്ന പുതുവത്സരാഘോഷമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്കും കേരള കലാമണ്ഡലവും

January 3, 2025
0

കൊച്ചി: ഭാവ, താള, ലയ സാന്ദ്രമായൊരു സായംസന്ധ്യ. നിള ക്യാംപസിലെ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ തിരി തെളിഞ്ഞതു മുതല്‍ കഥകളിയും മോഹിനിയാട്ടവും ചൊല്ലിയാട്ടവും മ്യൂസിക്കല്‍

നടി ഖുശ്‌ബു അറസ്റ്റിൽ

January 3, 2025
0

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. അനുമതി വാങ്ങാതെ പ്രതിഷേധം

മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരത്തിനില്ലെന്ന് രമേശ് ചെന്നിത്തല

January 3, 2025
0

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നിൽ പ്രത്യേക

ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് യോഗക്ഷേമസഭ

January 3, 2025
0

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പുരുഷന്മാർ മേൽവസ്ത്രം ധരിക്കാതെ കയറണമെന്നത് അനാചാരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിവാദം കെട്ടടങ്ങുന്നില്ല. ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട്

പുതുവർഷം കളറാക്കാൻ സംഘടിപ്പിച്ചത് എംഡിഎംഎയും കഞ്ചാവും; യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

January 3, 2025
0

തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ.

മലബാറിന്‍റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി

January 3, 2025
0

തിരുവനന്തപുരം: കലയുടേയും സംസ്ക്കാരത്തിന്‍റേയും കരവിരുതിന്‍റേയും ആഗോള ആഘോഷമായ സര്‍ഗാലയ ഇന്‍റര്‍നാഷണല്‍ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ്

പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചു, ബലാത്ക്കാരമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം; ഡോക്ടർ അറസ്റ്റിൽ

January 3, 2025
0

കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ പോക്സോ കേസിൽ