ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
1 min read
63

ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

December 24, 2023
0

ബംഗളൂരു: ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ്  ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു.

Continue Reading
രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
71

രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു

December 24, 2023
0

ജയ്പുര്‍: രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു. ഭാര്യയ്ക്കു സാരമായ പൊള്ളലേറ്റു. ഖൈര്‍താല്‍ തിരാജ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ദീപക് യാദവും മകള്‍ നിശികയുമാണ് അപകടത്തിനിരയായത്. ഭാര്യ സഞ്ജുവിന് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്. ഹീറ്ററില്‍നിന്ന് മെത്തയില്‍ തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Continue Reading
ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Kerala Kerala Mex Kerala mx National Top News
0 min read
60

ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

December 24, 2023
0

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾക്ക് ഈ പരാമർശം കാരണമായി. ബിജെപിയുടെയും വലതുപക്ഷ സംഘടനകളുടെയും വിമർശനം

Continue Reading
ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
84

ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു

December 24, 2023
0

റാഫ: ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കാനുള്ള പ്രമേയം യു.എൻ. രക്ഷാസമിതി പാസാക്കിയതിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച ഗാസാസിറ്റിയിലുണ്ടായ ആക്രമണത്തിൽ കൂട്ടുകുടുംബത്തിൽപ്പെട്ട 76 പേർ മരിച്ചു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസ്സം നിലയ്ക്കാത്ത ആക്രമണമാണെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിനു പിറ്റേദിവസമാണ് കൂട്ടക്കുരുതി നടന്നത്. അൽ മുഖ്രാബി കുടുംബത്തിലെ 16 കുടുംബനാഥന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. യു.എൻ. ഡിവലപ്മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി.) ഉദ്യോഗസ്ഥൻ ഇസാം അൽ മുഖ്രാബിയും കുടുംബവും

Continue Reading
ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ
Kerala Kerala Mex Kerala mx National Top News
0 min read
63

ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ

December 24, 2023
0

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കുടുംബാം​ഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രം​ഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം, മരണ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല,

Continue Reading
കോ​ൺ​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ർ​ച്ചിലെ സംഘർഷം; കെ.​സു​ധാ​ക​ര​ൻ ഒ​ന്നാം പ്ര​തി
Kerala Kerala Mex Kerala mx Top News
1 min read
74

കോ​ൺ​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ർ​ച്ചിലെ സംഘർഷം; കെ.​സു​ധാ​ക​ര​ൻ ഒ​ന്നാം പ്ര​തി

December 23, 2023
0

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ൺ​ഗ്ര​സ് ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ,ശ​ശി ത​രൂ​ർ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 500 ല​ധി​കം പേ​ർ​ക്കെ​തി​രെ​യും മ്യൂ​സി​യം പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി , ജെ​ബി മേ​ത്ത​ർ എം​പി എ​ന്നി​വ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. കെ​എ​സ്‌​യു, ­യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി­​രെ­​യു​ള്ള പോ­​ലീ­​സ് ന­​ട­​പ­​ടി­​യി​ലും ഡി­​വൈ­​എ­​ഫ്‌­​ഐ അ­​തി­​ക്ര­​മ­​ത്തി​ലും പ്ര­​തി­​ഷേ­​ധി­​ച്ചാ­​യി­​രു­​ന്നു മാ​ര്‍­​ച്ച്. പോ​ലീ​സി​നെ

Continue Reading
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ
Kerala Kerala Mex Kerala mx National Top News
1 min read
51

അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണം: എസ് ജയശങ്കർ

December 23, 2023
0

അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ ഭീകരാക്രമണം രാജ്യം നേരിടുന്ന ഭീകരതയുടെ ഒരു ഉദാഹരണമായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. രാജ്യത്ത് ആരെങ്കിലും ഭീകരവാദം പരിശീലിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്ന് അതിനെതിരെ പ്രതികരിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം മുതൽ പാകിസ്താന്റെ ഭാ​ഗത്തു

Continue Reading
കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ അതിക്രമം ആസൂത്രിതം- രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Top News
1 min read
71

കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ അതിക്രമം ആസൂത്രിതം- രമേശ് ചെന്നിത്തല

December 23, 2023
0

കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനുനേരേ നടന്ന പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ മുന്നറിയിപ്പു നല്‍കുക പതിവാണ്. ഇവിടെ മുതിര്‍ന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ദൗര്‍ഭാഗ്യകരവും ആക്ഷേപകരവും

Continue Reading
റേഷൻ കടകളിലൂടെ കുടിവെള്ള വിതരണം: ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
1 min read
90

റേഷൻ കടകളിലൂടെ കുടിവെള്ള വിതരണം: ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി

December 23, 2023
0

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ- സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മിൽമയുടെയും

Continue Reading
നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വം- മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
78

നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വം- മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലത്തിലെ നവ കേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത് ആരെന്ന് നിങ്ങൾക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ

Continue Reading