Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട :പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അമ്പതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി വിലയിരുത്തി. പോളിംഗ് ശതമാനത്തിലെ കുറവ് മുഖ്യപങ്കും ബിജെപിയുടെയും, സിപിഎമ്മിന്റെതുമാണ്. മിക്കസ്ഥലങ്ങളിലും ബിജെപിയുടെ അസാനിധ്യം ശ്രദ്ധേയമായി. ശബരിമല സമരത്തിന്റെ പേരിൽ ബിജെപിക്ക് ലഭിച്ച വോട്ടിൽ പകുതിയോളം തിരികെ യുഡിഎഫിലേക്ക് വരുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സ്ഥാനാർത്ഥി ആന്റോ ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് റ്റി എ ഹമീദ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ. ഡി. കെ. ജോൺ ആർ എസ് പി ജില്ലാ സെക്രട്ടറി കെ എസ് ശിവകുമാർ, സനോജ് മേമന, സമദ് മേപ്രത്ത്‌, മലയാലപ്പുഴ ശ്രീകോമളൻ, ജോൺ ഫിലിപ്പ്, ടി കെ ഗോപാലൻ ഗോപാലൻ, അഡ്വ. റെജി തോമസ്, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ജോൺസൺ വിളവിനാൽ, അഡ്വ കെ. ജയവർമ്മ, പി മുത്തലിബ്, തോമസ് ജോസഫ്, ജെ എസ് അടൂർ ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, ദീനാമ്മ റോയ്, പ്രൊഫ. പി. കെ. മോഹൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *