Your Image Description Your Image Description

മൂന്നാർ : റേഷൻ കടകളിൽ വിതരണം ചെയ്യാൻ വേണ്ടി കൊണ്ടു വന്ന മണ്ണെണ്ണയിൽ വെള്ളം നിറച്ച കേസിന്റെ അന്വേഷണം പൊലീസിന് നൽകാൻ ഒരുങ്ങുന്നു .സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയവരെ സംബന്ധിച്ച് സൂചനലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് പൊലീസിന് നൽകാൻ ഒരുങ്ങുന്നത് .

സിവിൽ സപ്ലൈസ് മേധാവിയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
പൊലീസിൽ പരാതി കൊടുക്കേണ്ടത് .മൂന്നാറിലെ പഞ്ചായത്ത് റോഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മണ്ണെണ്ണ ഡിപ്പോയുടെ ടാങ്കറിൽ നിന്നുമാണ് 562 ലീറ്റർ മണ്ണെണ്ണ നഷ്ടപ്പെട്ടത്. അളവിൽ കൂടുതലായി സംഭരിക്കുന്നതിന് വേണ്ടി പകരം വെള്ളം ഒഴിച്ചുവച്ചിരിക്കുവായിരുന്നു .

അതേസമയം റേഷൻ കടക്കാർ പരാതി നൽകിയതിനെ തുടർന്ന പരിശോധനയിലാണ് ടാങ്കറിൽ 562 ലീറ്റർ വെള്ളം കണ്ടെത്തിയത്. വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ 17നു മൂന്നാറിൽ പരിശോധന നടത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *