Your Image Description Your Image Description

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഭാ​ര്യ മ​ഞ്ജു​ഷ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട്.

ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നു ശേ​ഷം ന​വീ​ന്‍ ബാ​ബു​വി​നെ ആ​രൊ​ക്കെ സ​ന്ദ​ര്‍​ശി​ച്ചെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *