Kerala Kerala Mex Kerala mx Tech
1 min read
58

എ. ഐ കരുത്തിൽ എത്തുന്നു പുതിയ ലെനോവോ ലാപ്ടോപ്; വമ്പൻ ലോ‌ഞ്ചിന് ഒരുങ്ങി കഴിഞ്ഞു

4 months ago
0

മുൻനിര ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin Pro 14/16 GT AI 2025) ലാപ്‌ടോപ്പ് മോഡൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 18ന് ഇവ ചൈനയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ലാപ്‌ടോപ്പ് മോഡലുകൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയോടെ വരും. പേര് സൂചിപ്പിക്കുന്നത് പോലെ, അവ നിരവധി ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ് സവിശേഷതകളെയും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

ഹാക്കിംഗ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; പ്രതിരോധ മാർഗങ്ങൾ

4 months ago
0

സൈബർ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തിൽഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍. ഗൂഗിള്‍ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും. മാക്, പിസി, ലാപ്ടോപ്പ് പ്ലാറ്റ്ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നല്‍കിയ മുന്നറിയിപ്പ്.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
78

ചാറ്റ് ജിപിടിയെ കടത്തിവെട്ടി ഡീപ്സീക് ; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ വർദ്ധന

4 months ago
0

ചാറ്റ് ജിപിടിയെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ മറികടന്ന് ഡീപ്‌സീക്. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയാണ് ഡീപ്സീക്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്‌സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്‌സീക്. ഓപ്പണ്‍എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്‌സീകിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനികളെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ; ജനുവരി 29ന് എൻവിഎസ്-02 വിക്ഷേപിക്കും

4 months ago
0

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐ എസ് ആർ ഒ. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറി: എടുക്കാം ചില മുൻകരുതലുകൾ

4 months ago
0

അടുത്ത കാലത്തായി സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളും അവ ഒഴിവാക്കാനുള്ള വഴികളും ഒന്ന് അറിഞ്ഞിരിക്കാം. മോശം ചാർജർ ചാർജറിന്‍റെ ഗുണനിലവാരവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ഒരു നോൺ-സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ അത് ബാറ്ററിക്ക് കൂടുതൽ കറന്‍റോ വോൾട്ടേജോ നൽകാം. ഇത് ബാറ്ററിയിൽ കൂടുതൽ താപം സൃഷ്ടിക്കും. ഇതുമൂലം ബാറ്ററി പൊട്ടിത്തെറിയുടെ സാധ്യത വർധിക്കുന്നു. ബാറ്ററി അമിതമായി ചൂടാകുന്നത് സ്മാർട്ട്‌ഫോൺ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
90

അറിയാം ഈ സാംസങ് ഫോണുകളിലെ ആർക്കും അറിയാത്ത ചില ഫീച്ചറുകൾ

4 months ago
0

നിരവധി ആരാധകർ ഉള്ള ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് സാംസങ്. സാംസങ് സ്മാർട്ട്‌ഫോണുകളാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നത്. ഏറ്റവും പ്രീമിയം ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഒന്നാണ് സാംസങ്ങ് ഗ്യാലക്സി ലൈനപ്പ്. ഈ ഫോണുകൾ അധികം ആർക്കും അറിയാത്ത ചില ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതകളെക്കുറിച്ച് അറിയാം. ബിക്സ്ബി ടൂൾസ് സ്യൂട്ട് ബിക്‌സ്ബി അസിസ്റ്റന്‍റിനൊപ്പം നിരവധി പ്രത്യേക ഫീച്ചറുകളുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ ബാറ്ററി ലൈഫ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
70

ക്യാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാനും എ.ഐയ്ക്ക് കഴിവുണ്ട് ; ലാറി എലിസണ്‍

4 months ago
0

വാഷിംഗ്‌ടണ്‍: എഐ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിലും വിപ്ലവം സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് (AI) കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്‍റെ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണ്‍ വ്യക്തമാക്കി. അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

പകര്‍പ്പാവകാശലംഘനം: എ.ഐ.’ക്കെതിരേ ഇന്ത്യയിലെ പുസ്തകപ്രസാധകര്‍ കോടതിയെ സമീപിച്ചു

4 months ago
0

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന്മാരായ ‘ഓപ്പണ്‍ എ.ഐ.’ക്കെതിരേ ഇന്ത്യയിലെ പുസ്തകപ്രസാധകര്‍ കോടതിയെ സമീപിച്ചു. പകര്‍പ്പാവകാശലംഘനം ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രസാധകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഓപ്പണ്‍ എ.ഐ.ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്തത്. സമാന ആരോപണവുമായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യും ഓപ്പണ്‍ എ.ഐ.ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയിലാണ് പുസ്തകപ്രസാധകരും കക്ഷിചേരുന്നത്. രണ്ട് ഹര്‍ജികളും ജനുവരി 28-ന് കോടതി പരിഗണിക്കും. പകര്‍പ്പാവകാശമുള്ള

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
28

പവർ ബാങ്ക് വാങ്ങാൻ പ്ലാനുണ്ടോ; അറിയാം വിപണിയിലെ മികച്ചവ

4 months ago
0

ദീർഘദൂര യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും എല്ലാം ഒരുപോലെ ആവശ്യമായി വരുന്ന ഒന്നാണ് പവർബാങ്കുകൾ. ചാർജ് ഒരുപാട് നേരം നിലനിർത്താൻ പവർബാങ്കുകൾ ഉപകാരപ്പെടും. നിലവിൽ ലഭിക്കുന്ന കുറച്ച് മികച്ച പവർ ബാങ്കുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം 1) ഷവോമി പവർബാങ്ക് ഷവോമി പവർബാങ്ക് 4i രണ്ട് ഡിവൈസിൽ ഒരുമിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന 2,000 എം.എ.എച്ച് ബാറ്ററിയുള്ള പവർബാങ്കാണ് ഇത്. ടൈപ്പ് സി ഇൻപ്പുട്ടും ഔട്ട്പുട്ടും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ്, ഇയർബഡ്സ്,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
59

90 ദിവസത്തേക്ക് 439 രൂപ; ചെലവ് കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍

4 months ago
0

ന്യൂഡല്‍ഹി: നിരവധി സാധാരണക്കാർ കാത്തിരുന്ന പ്ലാൻ അവതരിപ്പിച്ച ബി.എസ്.എൻ.എൽ. കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു സമാനമായ പ്ലാനുകളെക്കാള്‍ ചെലവ് കുറവാണ് ഈ പ്ലാനിനെന്നാണ് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നത്.

Continue Reading