Your Image Description Your Image Description

ചാറ്റ് ജിപിടിയെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ മറികടന്ന് ഡീപ്‌സീക്. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയാണ് ഡീപ്സീക്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്‌സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്‌സീക്.

ഓപ്പണ്‍എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്‌സീകിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്‌സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഡീപ്‌സീക് പുറത്തുവിട്ട കണക്കുപ്രകാരം വി3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനും ആറ് ദശലക്ഷം ഡോളറില്‍ താഴെയാണ് ചെലവ്.

എന്‍വിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. എച്ച്100 ആണ് എന്‍വിഡിയയുടെ ഫ്ലാഗ്ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജി.പി.യു). എന്നാല്‍, അമേരിക്കയുടെ ഉപരോധം കാരണം ചൈനയ്ക്ക് എച്ച്100 ജി.പി.യുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *