Your Image Description Your Image Description

നിരവധി ആരാധകർ ഉള്ള ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് സാംസങ്. സാംസങ് സ്മാർട്ട്‌ഫോണുകളാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നത്. ഏറ്റവും പ്രീമിയം ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഒന്നാണ് സാംസങ്ങ് ഗ്യാലക്സി ലൈനപ്പ്. ഈ ഫോണുകൾ അധികം ആർക്കും അറിയാത്ത ചില ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതകളെക്കുറിച്ച് അറിയാം.

ബിക്സ്ബി ടൂൾസ് സ്യൂട്ട്

ബിക്‌സ്ബി അസിസ്റ്റന്‍റിനൊപ്പം നിരവധി പ്രത്യേക ഫീച്ചറുകളുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് ചെയ്യുന്നത് വരെയുള്ള പ്രത്യേക ടൂളുകളുടെ പ്രയോജനം ഉപയോക്താക്കൾക്കുണ്ട്.

എഡ്‍ജ് പാനലുകൾ

എഡ്‍ജ് പാനലുകൾ സാംസങ് ഗ്യാലക്സി ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ കരുത്തുള്ള ഒരു ഫീച്ചറാണ്. എന്നാൽ പല ഗാലക്‌സി ഫോൺ ഉടമകൾക്കും ഇതിനെക്കുറിച്ച് ഇപ്പോഴും അറിയില്ല. സാംസങ് സ്മാർട്ട്‌ഫോണുകളിൽ, ഉപയോക്താക്കൾ ഒരു അരികിൽ നിന്ന് സ്വൈപ്പ് ചെയ്യുമ്പോൾ ചില ആപ്പുകളും ക്രമീകരണങ്ങളും ഉള്ള ഒരു ബാർ കാണിക്കും. ഈ എഡ്‍ജ്-പാനൽ ഇഷ്‌ടാനുസൃതമാക്കാനുള്ള ഒരു ഓപ്‌ഷനുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് പെട്ടെന്ന് അപ്ലിക്കേഷനുകൾ ആക്‌സസ് ചെയ്യാനാകും.

ഗുഡ് ലോക്ക് ആപ്പ്

പ്രത്യേക ഗുഡ് ലോക്ക് ആപ്പ് ഡൗൺലോഡ് ചെയ്‌താല്‍ സാംസങ് ഗാലക്‌സി ഉപയോക്താക്കൾക്ക് ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭിക്കും. ഉപയോക്താക്കൾക്ക് ഹോം സ്‌ക്രീനിലും ലോക്ക് സ്‌ക്രീനിലും നിരവധി ഓപ്ഷനുകൾ ഇത് പ്രധാനം ചെയ്യും. കൂടാതെ, ഒരു ആപ്പ് ലോഞ്ച് ചെയ്യുന്നതോ സ്ക്രീൻഷോട്ട് എടുക്കുന്നതോ പോലുള്ള ജോലികൾ പിൻ പാനലിൽ ടാപ്പ് ചെയ്യുന്നതിലൂടെ ചെയ്യാം.

വീഡിയോ കോൾ ഇഫക്റ്റുകൾ

വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ക്ക് അവരുടേതായ വീഡിയോ കോളിംഗ് ഇഫക്ടുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും വണ്‍ യുഐ ഇന്‍റര്‍ഫേസ് വഴി ഗ്യാലക്സി യൂസര്‍മാര്‍ക്ക് പ്രദാനം ചെയ്യുന്ന ബില്‍ട്ട്-ഇന്‍ വീഡിയോ കോള്‍ ഇഫക്റ്റ് ഫീച്ചറാണിത്. സെറ്റിംഗ്സില്‍ പ്രവേശിച്ചാല്‍ ഈ ഫീച്ചര്‍ കാണാം. ഈ ബിൽറ്റ്-ഇൻ ഇഫക്റ്റുകളും ഫീച്ചറുകളും ഗൂഗിൾ മീറ്റ് മുതൽ സൂം മീറ്റിംഗുകൾ വരെ എല്ലാറ്റിന്‍റെയും ഭാഗമാക്കാം. നിങ്ങൾക്ക് സാധാരണ ബാക്ക്‌ഗ്രൗണ്ട് ബ്ലർ, ബാക്ക്‌ഗ്രൗണ്ട് എഡിറ്റുകൾ എന്നിവ ചെയ്യാം. നിങ്ങളുടെ ക്യാമറ നിങ്ങളുടെ മുഖത്ത് കൃത്യമായി ഫോക്കസ് ചെയ്യാനുമുള്ള ഒരു ഓപ്ഷനുമുണ്ട്.

ഷെയേർഡ് ആൽബങ്ങൾ

സാംസങ് ഗാലറി ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രത്യേക ഫീച്ചറാണ് ഷെയേർഡ് ആൽബം. ഇതിന്‍റെ സഹായത്തോടെ നിങ്ങൾക്ക് ഒരു ആൽബം സൃഷ്‌ടിക്കാനും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *