Your Image Description Your Image Description

ദീർഘദൂര യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും എല്ലാം ഒരുപോലെ ആവശ്യമായി വരുന്ന ഒന്നാണ് പവർബാങ്കുകൾ. ചാർജ് ഒരുപാട് നേരം നിലനിർത്താൻ പവർബാങ്കുകൾ ഉപകാരപ്പെടും. നിലവിൽ ലഭിക്കുന്ന കുറച്ച് മികച്ച പവർ ബാങ്കുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

1) ഷവോമി പവർബാങ്ക്

ഷവോമി പവർബാങ്ക് 4i രണ്ട് ഡിവൈസിൽ ഒരുമിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന 2,000 എം.എ.എച്ച് ബാറ്ററിയുള്ള പവർബാങ്കാണ് ഇത്. ടൈപ്പ് സി ഇൻപ്പുട്ടും ഔട്ട്പുട്ടും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ്, ഇയർബഡ്സ്, വാച്ചുകൾ എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

2) എംഐ 10000 എംഎഎച്ച്

ഒട്ടും ഭാരമില്ലാത്ത പോക്കറ്റിൽ എളുപ്പം കൊള്ളിക്കാവുന്ന പവർബാങ്കാണ് എംഐ 10,000 എം.എ.എച്ച്. ഫാസ്റ്റ് ചാർജിങ്, ഷോർട്ട് സർക്ക്യൂട്ട് പ്രൊട്ടെക്ഷൻ, പോക്കറ്റ് സൈസ് എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.

3) അർബൻ 20,000 എം.എ.എച്ച്

തീരെ ഭാരമില്ലാത്തതും പോക്കറ്റിൽ എളുപ്പം കൊള്ളിക്കാവുന്ന പവർബാങ്കാണ് അർബൻ (URBN) 20,000 എം.എ.എച്ച്. എൽ.ഇ.ഡി ഇൻഡിക്കേറ്റർ ലൈറ്റ്സ്, ഫാസ്റ്റ് ചാർജിങ് പോക്കറ്റ് സൈസ് എന്നിവയെല്ലാം ഇതിന്‍റെ സ്പഷ്യൽ ഫീച്ചറുകളാണ്.

4) പോർട്ടോണിക്സ് ലക്സെൽ വയർലെസ്

മാഗ്നെറ്റിക്ക് വയർലെസ് ചാർജിങ് പാഡ് ഇതിനുണ്ട്. കേബിൾ ഇല്ലാതെ തന്നെ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു. ഇതോടൊപ്പം ചാർജ് ചെയ്യാനായി യു.എസ്.ബി പോർട്ടും ഉണ്ട്. ഇത് ഒന്നിൽ കൂടുതൽ ഡിവൈസുകൾ ചാർജ് ചെയ്യുവാൻ സഹായിക്കും.

5) ക്രാട്ടോസ് ലെജൻഡ് കോർ

ഇതിന് 10000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഉള്ളത്. മൈക്രോ യു.എസ്.ബി ടൈപ്പ് സി ഇൻപുട്ട് എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. രണ്ട് സ്മാർട്ട് ഡിവൈസുകൾ ഒരു സമയം കണക്ട് ചെയ്യുവാൻ സാധിക്കുന്നതാണ്.

6) ക്രാട്ടോസ് ലെജൻഡ് ചാമ്പ്

ഫാസ്റ്റ് ചാർജിങ്ങും ഡെലിവറി സപ്പോർട്ടും ഉൾപ്പെടുന്ന 20,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള പവർബാങ്കാണ് ഇത്. യു.എസ്.ബി എ പോർട്ടും സി പോർട്ടും ഇതിൽ ലഭിക്കുന്നതാണ്.

7) ആമ്പ്രേൻ മാഗ്സേഫ്

10,000 എം.എ.എച്ചുള്ള മാഗ്നെററ്റിക്ക് വയർലെസ് പവർബാങ്കാണ് ഇത്. രണ്ട് യു.എസ്.ബി പോർട്ടും ലഭിക്കുന്ന ഈ പവർബാങ്ക് വൈഡ് റേഞ്ചിലുള്ള മൊബൈലുകളിൽ ഉപയോഗിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *