Your Image Description Your Image Description

മുൻനിര ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin Pro 14/16 GT AI 2025) ലാപ്‌ടോപ്പ് മോഡൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 18ന് ഇവ ചൈനയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ലാപ്‌ടോപ്പ് മോഡലുകൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയോടെ വരും. പേര് സൂചിപ്പിക്കുന്നത് പോലെ, അവ നിരവധി ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ് സവിശേഷതകളെയും പിന്തുണയ്ക്കും.

ഈ പുതിയ ലാപ്പ് ടോപ്പിൽ ഇന്‍റലിന്‍റെ ഏറ്റവും പുതിയ കോർ അൾട്ര 7 255H, Ultra 9 285H പ്രോസസറുകൾ 32GB ഡ്യുവൽ-ചാനൽ LPDDR5x-8533 മെമ്മറിയുമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഡ്യുവൽ PCIe 4.0 ഡ്രൈവ് ബേകൾ (M.2 2242+2280) ഉണ്ട്. കൂടാതെ 1TB സ്റ്റോറേജോടുകൂടി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പുതിയ ലാപ്‌ടോപ്പിന് 16 ഇഞ്ച് 2.8K ഒഎൽഇഡി ഡിസ്‌പ്ലേ ലഭിക്കും.

ഇത് പ്രൊഫഷണൽ, വിനോദ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഊർജ്ജസ്വലമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു. 84Wh ബാറ്ററി, ഡ്യുവൽ 2W സ്പീക്കറുകൾ, ഡ്യുവൽ തണ്ടർബോൾട്ട് 4, ഡ്യുവൽ യുഎസ്‍ബി – എ, എച്ചഡിഎംഐ 2.1, എസ്‍ഡി കാർഡ് റീഡർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിങ്ങനെയുള്ള ഒന്നിലധികം പോർട്ടുകളും ലാപ്‌ടോപ്പിൻ്റെ മറ്റ് പ്രധാന സവിശേഷതകളാണ്. ഷവോക്സിൻ പ്രോ 16 GT വൈ-ഫൈ 7-നെ പിന്തുണയ്‌ക്കുന്നു. കൂടാതെ മികച്ച സുരക്ഷയ്‌ക്കായി പ്രൈവസി ഷട്ടറും ടിഒഎഫ് (ToF0) സെൻസറും ഉള്ള ഫുൾ എച്ച്ഡി ഇൻഫ്രാറെഡ് ക്യാമറയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *