Your Image Description Your Image Description

കൊച്ചി: ലഹരിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം.

അതേസമയം നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട്‌ കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

Leave a Reply

Your email address will not be published. Required fields are marked *