Your Image Description Your Image Description

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തുന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വരവേൽക്കാനൊരുങ്ങി രാജ്യം. ട്രം​പി​ന്റെ മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ പ​ര്യ​ട​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്കം കു​റി​ച്ചി​രു​ന്നു. വീണ്ടും പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി റോ​മി​ലെ​ത്തി​യ​ത് ഒഴിച്ചാൽ ട്രം​പി​ന്റെ ആ​ദ്യ ന​യ​ത​ന്ത്ര വി​ദേ​ശ പ​ര്യ​ട​ന​മാണ് ഇത്.

ചൊവ്വാഴ്ച രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം ഒ​മ്പ​തോ​ടെ റി​യാ​ദി​ലെ​ത്തി​യ ഡോ​ണ​ൾ​ഡ് ​ട്രം​പ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​വും ദോ​ഹ​യി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന്റെ ഖ​ത്ത​റി​ലേ​ക്കു​ള്ള വ​ര​വി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സൗ​ദി​യും, പി​ന്നാ​ലെ ദോ​ഹ​യും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മ്പോ​ൾ ഗാസ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. കൂടിക്കാഴ്ചയിൽ ഗാസ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ചയായേക്കും. ഗാസ വിഷയത്തിൽ നിർണായകമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *