Your Image Description Your Image Description

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ​​ട്രംപിന്റെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചതായി എച്ച്.ഐ.എ അറയിച്ചു. യാത്രക്കാരും, സന്ദർശകരും വിമാനത്താവളത്തിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കണമെന്നും നിർദേശിച്ചു. വിമാനത്താവള ടെർമിനലുമായി മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.

അതേസമയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *