Your Image Description Your Image Description

മോട്ടറോള റേസർ 60 അൾട്ര ഇന്ത്യയിൽ പുറത്തിറക്കി.വലിയ 7 ഇഞ്ച് FHD+ ഇന്റേണൽ ഫോൾഡബിൾ LTPO pOLED സ്‌ക്രീൻ സഹിതമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫ്ലിപ്പ് ഫോൺ എത്തിയിരിക്കുന്നത്.പ്രീമിയം സ്മാർട്ട്ഫോണുകളിലെ കരുത്തിന്റെ സാന്നിധ്യമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് തന്നെയാണ് മോട്ടറോള റേസർ 60 അ‌ൾട്രയുടെയും ശക്തി. 50MP മെയിൻ, 50MP അൾട്രാ-വൈഡ്, 50MP ഫ്രണ്ട് ക്യാമറ എന്നിങ്ങനെ ക്യാമറയുടെ കാര്യത്തിലും ഈ ഫ്ലിപ്പ് ഫോൺ ഒട്ടും കുറവ് വരുത്തിയിട്ടില്ല.

മോട്ടോ എഐയുടെ ശക്തമായ പിന്തുണയാണ് മോട്ടറോള റേസർ 60 അ‌ൾട്രയുടെ ആകർഷണങ്ങളിലൊന്ന്. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത മോട്ടോ AI പ്രോംപ്റ്റുകൾ, ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവ ഇതിൽ ഉണ്ട്. കൂടാതെ മോട്ടോ AI ഫീച്ചറുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഒരു ഡെഡിക്കേറ്റഡ് AI കീയും ഇതിലുണ്ട്.

മോട്ടറോള റേസർ 60 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.96-ഇഞ്ച് (1224×2992 പിക്സലുകൾ) ഫ്ലെക്സ്വ്യൂ 1.5K പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 1-165Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 4,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.

കൂടാതെ, 4 ഇഞ്ച് (1272×1080 പിക്സലുകൾ) ക്വിക്ക്വ്യൂ പോൾഡ് LTPO എക്സ്റ്റേണൽ ഡിസ്പ്ലേയും ഇതിലുണ്ട്. അ‌ത് 1-165Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് പ്രൊട്ടക്ഷൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടറോള റേസർ 60 അ‌ൾട്രയുടെ കരുത്ത്. ഇതോടൊപ്പം, അഡ്രിനോ 830 GPU, 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പിന്തുണയും ഇതിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *