Kerala Kerala Mex Kerala mx Look back New year Politics
1 min read
50

വനനിയമ ഭേദ​ഗതി : സർക്കാർ തീരുമാനം സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി

January 15, 2025
0

തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു. സർക്കാർ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടൽ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. വനനിയമ ഭേദഗതി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Top News
1 min read
93

വനനിയമ ഭേദഗതി: സര്‍ക്കാര്‍ യൂടേണ്‍ അടിച്ചത് നന്നായി അല്ലെങ്കില്‍ ജനങ്ങള്‍ യൂടേണ്‍ അടിപ്പിച്ചേനെ: പി വി അൻവർ

January 15, 2025
0

തിരുവനന്തപുരം: വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിണറായി സർക്കാരിന്റെ പിന്മാറ്റത്തില്‍ പ്രതികരിച്ച് പി വി അന്‍വര്‍. സര്‍ക്കാര്‍ യൂടേണ്‍ അടിച്ചത് നന്നായി അല്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ യൂടേണ്‍ അടിപ്പിച്ചേനെ. തന്റെ നിയമസഭ അംഗത്വം വരെ ഇക്കാര്യത്തില്‍ തിരിച്ചേല്‍പ്പിച്ചു. ജയിലില്‍ കിടന്നു, വളരെ സന്തോഷമുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ഡിഎംകെ മുന്‍ കോര്‍ഡിനേറ്റര്‍ മിന്‍ഹാജിനെ കാണാന്‍ പാലക്കാട് എത്തിയപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം.വന നിയമഭേദഗതി ബില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
40

എം. എം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന്; ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

January 15, 2025
0

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും കോടതി ചോദിച്ചു. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
52

സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പരാമര്‍ശം : ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍

January 15, 2025
0

കോഴിക്കോട്: മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍. പറഞ്ഞത് പാണക്കാട്ട് നടന്ന ചര്‍ച്ചയിലെ തീരുമാനമാണെന്നും എന്നാല്‍ ഐക്യത്തിനുവേണ്ടി ഖേദപ്രകടനം നടത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ എന്നിവരാണ് ഖേദം പ്രകടിപ്പിച്ച് സംയുക്തമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. “സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐക്യത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. സംഘടനാരംഗത്ത് നിലനില്‍ക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Look back New year Politics Top News
1 min read
48

ആശങ്ക ഉയരുന്നു; വനനിയമ ഭേദഗതി ബിൽ ഉപേക്ഷിച്ച് സര്‍ക്കാർ 

January 15, 2025
0

തിരുവനന്തപുരം: ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വനനിയമ ഭേദഗതി ബിൽ ഉപേക്ഷിച്ച് സര്‍ക്കാര്‍. നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. വനനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തിൽ പിന്നോട്ട് പോകുന്നത് കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
41

സംസ്ഥാനത്തെ കായിക അടിസ്ഥാനസൗകര്യ വികസന രംഗത്തുണ്ടായത് 25000 കോടി രൂപയുടെ നിക്ഷേപം: മന്ത്രി വി അബ്ദു റഹ്‌മാന്‍

January 15, 2025
0

കായിക അടിസ്ഥാനസൗകര്യ വികസന രംഗത്ത് 25000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിയതായി കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാന്‍. സംസ്ഥാനസര്‍ക്കാര്‍ കായിക അടിസ്ഥാനസൗകര്യനവികസന രംഗത്ത് 2400 കോടി രൂപ ചെലവഴിച്ചു. 5000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യമേഖലയിലും നടക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ കായിക രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്ത്, ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ എസ് ഡി വി സ്‌കൂളില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
0 min read
57

പിഎംഎംഎൽ സൊസൈറ്റി പുനഃസംഘടിപ്പിച്ചു; പുതിയ അംഗങ്ങളിൽ സ്മൃതി ഇറാനിയും

January 15, 2025
0

ന്യൂഡൽഹി: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) സൊസൈറ്റിയും അതിൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിലും പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കൗൺസിൽ ചെയർപേഴ്‌സണായി അഞ്ച് വർഷത്തേക്ക് വീണ്ടും നിയമിച്ചു. സാംസ്കാരിക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, പുതുതായി ചേർത്ത പ്രതിനിധികളിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ചലച്ചിത്ര നിർമ്മാതാവും ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായ ശേഖർ കപൂർ,

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
71

കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടില്‍ പോയി രാഷ്ട്രീയ ലാഭത്തിന് സിപിഐഎം ശ്രമിക്കുന്നു: കെ.സുധാകരന്‍

January 14, 2025
0

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടില്‍ പോയി രാഷ്ട്രീയ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
61

അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം: കെ സുധാകരന്‍

January 13, 2025
0

കൊച്ചി:  അന്‍വറിന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എന്‍എം വിജയന്റെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തിയതിലും കെ സുധാകരന്‍ പ്രതികരിച്ചു. തല എടുത്ത്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
88

അഴിമതി ആരോപണം: പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വി.ഡി സതീശൻ

January 13, 2025
0

കല്‍പ്പറ്റ: അഴിമതി ആരോപണ വിഷയത്തിൽ പിവി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിൽ പറഞ്ഞു. പിവി അൻവര്‍ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ്. നിയമസഭയിൽ വിഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതിൽ മാപ്പു പറയുന്നുവെന്നുമായിരുന്നു പിവി അൻവര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചത്.

Continue Reading