Your Image Description Your Image Description

കു​വൈ​ത്ത് : രാജ്യത്ത് അ​ടു​ത്ത ആ​ഴ്ച പ​ക​ൽ സമയം പൊതുവെ ചൂ​ടു​ള്ള​തും രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും അനുഭവപ്പെടുമെന്ന് ​കാലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു. ഒ​രു ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ്ദം വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ഈ ​സ​മ​യം​ ആകാശം മേഘാവൃതമായിരിക്കും. ഇ​ത് വ്യ​ത്യ​സ്ത ഇ​ട​വേ​ള​ക​ളി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത സൃ​ഷ്ടി​ക്കും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

തെ​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ നി​ന്ന് നേ​രി​യ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശും. ചി​ല സ​മ​യ​ങ്ങ​ളി​ൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇ​ത് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റു​ക​ൾ സൃ​ഷ്ടി​ക്കും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ മൂ​ട​ൽ ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു. പ​ര​മാ​വ​ധി താ​പ​നി​ല 32 നും 34 ​നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശാം. മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. രാ​ത്രി​യി​ലെ കാ​ലാ​വ​സ്ഥ മി​ത​മാ​യ​തോ ത​ണു​പ്പു​ള്ള​തോ ആ​യി​രി​ക്കും. നേ​രി​യ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *