Your Image Description Your Image Description

ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. സ്വദേശി പൗരനാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്.

മത്സരം കാണാനെത്തിയ നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.  പതിറ്റാണ്ടുകളായി ഒമാനിലെ ​ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *