Your Image Description Your Image Description

തിരുവനന്തപുരം: വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിണറായി സർക്കാരിന്റെ പിന്മാറ്റത്തില്‍ പ്രതികരിച്ച് പി വി അന്‍വര്‍. സര്‍ക്കാര്‍ യൂടേണ്‍ അടിച്ചത് നന്നായി അല്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ യൂടേണ്‍ അടിപ്പിച്ചേനെ. തന്റെ നിയമസഭ അംഗത്വം വരെ ഇക്കാര്യത്തില്‍ തിരിച്ചേല്‍പ്പിച്ചു. ജയിലില്‍ കിടന്നു, വളരെ സന്തോഷമുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ഡിഎംകെ മുന്‍ കോര്‍ഡിനേറ്റര്‍ മിന്‍ഹാജിനെ കാണാന്‍ പാലക്കാട് എത്തിയപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം.വന നിയമഭേദഗതി ബില്‍ ജനവിരുദ്ധമാണ് ബില്‍ നടപ്പാക്കിയെങ്കില്‍ ഉദ്യോഗസ്ഥര്‍ ഗുണ്ടകള്‍ ആയി മാറിയേനെയെന്നും എല്ലാം ‘ഇല്ല’ എന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *