Your Image Description Your Image Description

തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു. സർക്കാർ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടൽ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

വനനിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വനനിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *