ബിസിനസുകാര്‍ക്കായി ഒക്ടോബര്‍ 8ന് കോഴിക്കോട് ശില്‍പ്പശാല
Kerala Kerala Mex Kerala mx Kozhikode
1 min read
41

ബിസിനസുകാര്‍ക്കായി ഒക്ടോബര്‍ 8ന് കോഴിക്കോട് ശില്‍പ്പശാല

October 5, 2024
0

കോഴിക്കോട്: ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനും വളര്‍ത്താനുമുള്ള പ്രായോഗിക വഴികള്‍ വിശദീകരിക്കുന്ന ഏകദിന ശില്‍പ്പശാല ഒക്ടോബര്‍ 8 ചൊവ്വാഴ്ച കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ ബിസിനസുകളെ അടുത്തതലത്തിലേക്ക് വളര്‍ത്താനുള്ള തന്ത്രങ്ങള്‍ വിവിധ മേഖലകളിലെ പത്തിലേറെ വിദഗ്ധര്‍ വിശദീകരിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ കെഎസ്ഐഡിസി ചെയര്‍പേഴ്സണ്‍ സി. ബാലഗോപാല്‍ മുഖ്യാതിഥിയാകും. ജ്യോതി

Continue Reading
യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
36

യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു

October 5, 2024
0

കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവർക്ക് പരിപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, നെറ്റ്‍വർക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻവിധം കഴിയും വിധമാണ് ആപ്പ് തയാർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തൻസീർ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറി അഫീഫ് വള്ളിൽ എന്നിവർ സംബന്ധിച്ചു.

Continue Reading
വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിപ്പ് ; രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
41

വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിപ്പ് ; രണ്ട് പേർ അറസ്റ്റിൽ

October 5, 2024
0

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു ആളുകളെ കബളിപ്പിച്ച സംഘം അറസ്റ്റിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പണം നൽകിയാൽ ​ഗൂ​ഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയുമായിരുന്നു പ്രതികൾ. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്.

Continue Reading
ജൂനിയര്‍ ഡോക്ടര്‍  നിയമനം
Career Kerala Mex Kerala mx Kozhikode
1 min read
36

ജൂനിയര്‍ ഡോക്ടര്‍ നിയമനം

October 4, 2024
0

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ് (കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). 50,000 രൂപയാണ് പ്രതിമാസ വേതനം. ഒക്ടോബര്‍ ഒന്‍പതിന് ഉച്ച രണ്ട് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2355900.

Continue Reading
ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികൾക്ക് കൂലി വർധന
Kerala Mex Kerala mx Kozhikode
1 min read
27

ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികൾക്ക് കൂലി വർധന

October 4, 2024
0

കോഴിക്കോട് : ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പോര്‍ട്ട് ഓഫീസര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. തൊഴിലാളികള്‍ക്ക് 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ 2026 സെപ്തംബര്‍ 30 വരെ നിലവിലെ കൂലിയുടെ 10 ശതമാനം വര്‍ധന ലഭിക്കും. യോഗത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു യൂണിയനുകളുടെ ഭാരവാഹികളും സെയിലിംഗ് വെസൽ ഏജന്റ്സ് ആൻഡ് ഷിപ്മെന്റ് കോൺട്രാക്റ്റേഴ്സ് വെൽഫയർ അസോസിയേഷൻ (SVASCA) ഭാരവാഹികളും പങ്കെടുത്തു.

Continue Reading
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
Kerala Kerala Mex Kerala mx Kozhikode
1 min read
28

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

October 4, 2024
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​റ്റ​കു​റ്റ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഏർപ്പെടുത്തിയിരിക്കുന്നത്. ഏ​ഴാം തീ​യ​തി മു​ത​ൽ 11 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.ദേ​ശീ​യ പാ​ത 755ന്‍റെ ഭാ​ഗ​മാ​യ കോ​ഴി​ക്കോ​ട് – കൊ​ല്ല​ങ്ങ​ൽ റോ​ഡി​ലാ​ണ് അ​റ്റ​കു​റ്റ പ​ണി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചു​ര​ത്തി​ലെ ര​ണ്ട്, നാ​ല് വ​ള​വു​ക​ളി​ൽ താ​ഴ്ന്നു പോ​യ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കും. ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ലെ കു​ഴി അ​ട​യ്ക്ക​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

Continue Reading
ഡിജിറ്റല്‍ സര്‍വെ പദ്ധതി; സര്‍വെ റിക്കാര്‍ഡുകള്‍ നേരില്‍ പരിശോധിക്കാം
Kerala Kerala Mex Kerala mx Kozhikode
1 min read
32

ഡിജിറ്റല്‍ സര്‍വെ പദ്ധതി; സര്‍വെ റിക്കാര്‍ഡുകള്‍ നേരില്‍ പരിശോധിക്കാം

October 4, 2024
0

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ പദ്ധതിക്കായി ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 വില്ലേജുകളിലെ തൂണേരി, തുറയൂര്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചതും സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ച് എഎല്‍സി (ALC) ജോലികള്‍ പൂര്‍ത്തീകരിച്ചതും സര്‍വെ അതിരടയാള നിയമത്തിലെ സെക്ഷന്‍ 13 പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറുന്ന ജോലികള്‍ അന്തിമഘട്ടത്തിലുമാണ്. ഈ വില്ലേജുകളില്‍ ഭൂവടമകള്‍ക്ക് തങ്ങളുടെ കൈവശഭൂമിയുടെ തയ്യാറാക്കപ്പെട്ട സര്‍വെ റിക്കാര്‍ഡുകള്‍ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ നിലനിൽക്കുന്നുണ്ടെങ്കില്‍ സര്‍വെ

Continue Reading
മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ! ‘ജീനോൺ’ – ഒക്ടോബർ 12ന് കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode
1 min read
56

മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ! ‘ജീനോൺ’ – ഒക്ടോബർ 12ന് കോഴിക്കോട്

October 2, 2024
0

കോഴിക്കോട്: ശാസ്ത്ര സ്വതന്ത്രചിന്ത സംഘടന എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന പരിണാമ സിദ്ധാന്തം ചർച്ചയാകുന്ന പൊതുസംവാദ പരിപാടി ‘ജീനോൺ’ ഒക്ടോബർ 12ന് കോഴിക്കോട് സംഘടിപ്പിക്കും. എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്’24 ലാണ് ജീനോൺ ഉൾപ്പെടുക.  ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിഗൂഢമായി തോന്നുന്ന ഒരു കാര്യം എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി ജീവനുണ്ടായി താൻ എങ്ങനെ ഉണ്ടായി തുടങ്ങിയ സംശയങ്ങളാണ്. സൃഷ്ടിവാദവും ദൈവവാദവും

Continue Reading
ഭിന്നശേഷി സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു
Kerala Kerala Mex Kerala mx Kozhikode
1 min read
40

ഭിന്നശേഷി സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

October 1, 2024
0

കോഴിക്കോട് : കുടുംബശ്രീയുടെ മാതൃകയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ശാക്തീകരണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് ഭിന്നശേഷി സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നേതൃത്വത്തിൽ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം കോഴിക്കോട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പുതിയ സംരംഭം ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് വിപണി കണ്ടെത്തൽ, അവ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കൽ എന്നിവ പ്രാവർത്തികമാക്കി ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്ന ഒന്നായിരിക്കുമെന്ന്

Continue Reading
രോ​ഗി മ​രി​ച്ചു; വ്യാ​ജ ഡോ​ക്ട​ർ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
39

രോ​ഗി മ​രി​ച്ചു; വ്യാ​ജ ഡോ​ക്ട​ർ പോലീസ് പിടിയിൽ

October 1, 2024
0

കോ​ഴി​ക്കോ​ട്: ചി​കി​ത്സ​യ്ക്കി​ടെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​ജ ഡോ​ക്ടർ ക​സ്റ്റ​ഡി​യി​ൽ. കോ​ട്ട​ക്ക​ട​വ് ടി.​എം.​എ​ച്ച്.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ പൂ​ച്ചേ​രി​ക്ക​ട​വ് സ്വ​ദേ​ശി വി​നോ​ദ് കു​മാ​റാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് വി​നോ​ദി​ന്‍റെ മ​ക​ൻ ഡോ.​അ​ശ്വി​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​കി​ത്സി​ച്ച അ​ബു ഏ​ബ്ര​ഹാം ലൂ​ക്ക് എം​ബി​ബി​എ​സ് പാ​സാ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇതേതു​ട​ർ​ന്ന് കു​ടും​ബം ഫ​റോ​ക് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാജ ഡോക്ടറെ പോലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 23ന് ​പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യും ചു​മ​യും മൂ​ലം

Continue Reading