Your Image Description Your Image Description

കോഴിക്കോട് : ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ പുതു മാതൃക തീര്‍ത്ത് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ 332 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പാണ് പ്രഖ്യാപനം നടത്തിയത്.

ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ഗ്രേഡിങ് ഫോറം ഉപയോഗിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളെ വിലയിരുത്തിയത്. ജൈവ – അജൈവ മാലിന്യ സംസ്‌കരണ സംവിധാനം, മാലിന്യ കൊട്ടകള്‍ സ്ഥാപിക്കല്‍, ഹരിതചട്ടം പാലിച്ചു പരിപാടികള്‍ നടത്തല്‍, സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കല്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം, ശുചിമുറി സൗകര്യവും അതിന്റെ വൃത്തിയും, പൊതു ശുചിത്വ നിലവാരം തുടങ്ങി 18 ഓളം മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ഹരിത സ്ഥാപനങ്ങളെ കണ്ടെത്തിയത്.

ചടങ്ങില്‍ കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ നാസര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ്, ഹല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്മാന്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ പ്രമോദ്, പ്രൊജക്റ്റ് സെല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി എസ് ഡേയ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *