Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. സംഭവത്തിൽ ഏഴ് കുട്ടികൾ ചികിത്സ തേടി.

ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് വിളമ്പിയ ഉപ്പേരിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *