കിടപ്പുരോഗികളുടെ പരിരക്ഷാ സ്നേഹ സംഗമം സംഘടിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
30

കിടപ്പുരോഗികളുടെ പരിരക്ഷാ സ്നേഹ സംഗമം സംഘടിച്ചു

January 29, 2024
0

പൊന്നാനി നഗരസഭാ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പു രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിലൊരുക്കിയ സംഗമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജിഷ് ഊപ്പാല, ഷീന സുദേശൻ, മുഹമ്മദ് ബഷീർ, ഒ. ഷംസു,

Continue Reading
വളാഞ്ചേരി നഗരസഭയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
41

വളാഞ്ചേരി നഗരസഭയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

January 29, 2024
0

വളാഞ്ചേരി നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കാവുംപുറത്ത് ആരംഭിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൻ്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളിയും നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷനായ സി.എം റിയാസ്, മാരാത്ത്

Continue Reading
മെഗാ ജോബ് മേള ഫെബ്രുവരി പത്തിന്
Kerala Kerala Mex Kerala mx Malappuram
0 min read
39

മെഗാ ജോബ് മേള ഫെബ്രുവരി പത്തിന്

January 28, 2024
0

കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി ഫെബ്രുവരി പത്തിന് പൊന്നാനി എം.ഇ.എസ് കോളേജിൽ വെച്ച് മെഗാ ജോബ് മേള നടത്തുന്നു. രാവിലെ ഒമ്പത് മുതൽ ൈവകീട്ട് മൂന്ന് വരെയാണ് ജോബ് മേള. 18 മുതൽ 45 വയസ്സുവരെയുള്ള പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. 45 കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് മേളയിൽ 2000 ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത

Continue Reading
മാലിന്യമുക്ത നവകേരളം; ജില്ലാ തല ശിൽപ്പശാല സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
45

മാലിന്യമുക്ത നവകേരളം; ജില്ലാ തല ശിൽപ്പശാല സംഘടിപ്പിച്ചു

January 28, 2024
0

മാലിന്യമുക്ത നവകേരളം പരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ക്യാംപയിൻ സെക്രട്ടറിയേറ്റ് ജില്ലാ തല ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ ഓഫീസ് ഹാളിൽ നടന്ന ശിൽപ്പശാലയിൽ എൻഫോഴ്സ്മെന്റ് ടീം ലീഡർ നജീബ് കിളിയണ്ണി നിയമഭേദഗതി സംബന്ധിച്ച് ക്ലാസ്സെടുത്തു. സംഘടനാ സംവിധാനം, പാഴ് വസ്തു നീക്കം തുടങ്ങിയ വിഷയങ്ങളിലെ മാതൃകാ അവതരണവും ചർച്ചയും നടന്നു. ബ്ലോക്കു തലത്തിലും

Continue Reading
തിരൂരിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Malappuram
0 min read
33

തിരൂരിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40കാരന് ദാരുണാന്ത്യം

January 27, 2024
0

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം നടന്നത്. തൃപ്രങ്ങോട് വടകരപ്പറമ്പിൽ വിശ്വനാഥൻ (40) ആണ് മരിച്ചത്. പെരുമ്പിലാവ് കൊരട്ടിക്കരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Continue Reading
മലപ്പുറത്ത് വയോധികന് ക്രൂര മര്‍ദ്ദനം; ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു
Crime Kerala Kerala Mex Kerala mx Malappuram
1 min read
54

മലപ്പുറത്ത് വയോധികന് ക്രൂര മര്‍ദ്ദനം; ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു

January 26, 2024
0

മലപ്പുറം: മഞ്ചേരിയില്‍ വയോധികന് ബന്ധുവിന്റെ ക്രൂര മര്‍ദ്ദനമേറ്റു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് തുടര്‍ന്ന് ആണ് ബന്ധു മര്‍ദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മുളക്‌പൊടി എറിഞ്ഞ ശേഷമാണ് മര്‍ധിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ക്രൂരമായ മർദനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും

Continue Reading
വോട്ട് പൗരന്റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് – സച്ചിന്‍ കുമാര്‍ യാദവ്
Kerala Kerala Mex Kerala mx Malappuram
1 min read
32

വോട്ട് പൗരന്റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് – സച്ചിന്‍ കുമാര്‍ യാദവ്

January 26, 2024
0

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് പറഞ്ഞു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1950 ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ജനുവരി 25 ആണ് ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. ഓരോ വോട്ടിന്റെയും വില ഊന്നിപ്പറയുന്നതിനും വോട്ടര്‍മാരുടെ

Continue Reading
ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
30

ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

January 26, 2024
0

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്ന സന്ദേശമെഴുതിയ സിഗ്നേച്ചര്‍ വാള്‍

Continue Reading
മദ്യപിച്ച ജീപ്പ് ഓടിച്ചു  എസ് ഐ ; പിന്നാല സസ്പെൻഷൻ
Kerala Kerala Mex Kerala mx Malappuram
1 min read
27

മദ്യപിച്ച ജീപ്പ് ഓടിച്ചു എസ് ഐ ; പിന്നാല സസ്പെൻഷൻ

January 24, 2024
0

മലപ്പുറം: മലപ്പുറം മങ്കടയിൽ മദ്യപിച്ച് പോലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് സസ്പെനന്‍ഡ് ചെയ്തെത്. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. മൂന്ന്

Continue Reading
ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
36

ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു

January 24, 2024
0

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ കെട്ടിടത്തിലെത്തിയതായിരുന്നു മിനി. പത്തടി താഴ്ചയിലേക്കാണ് വീണത്. ഉടനെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചു.പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു.

Continue Reading