Your Image Description Your Image Description

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ കെട്ടിടത്തിലെത്തിയതായിരുന്നു മിനി.
പത്തടി താഴ്ചയിലേക്കാണ് വീണത്. ഉടനെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചു.പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *