Your Image Description Your Image Description

പാലക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ മൂന്നിനകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *