Your Image Description Your Image Description
Your Image Alt Text

വളാഞ്ചേരി നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കാവുംപുറത്ത് ആരംഭിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൻ്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളിയും നിർവഹിച്ചു.

നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷനായ സി.എം റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, ആബിദ മൻസൂർ, സദാനന്ദൻ കോട്ടീരി, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എം. ജ്യോതിഷ് എന്നിവർ സംസാരിച്ചു.

 

അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി തരം തിരിക്കുന്നതിനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയിൽ സംസ്കരിക്കുന്നതിനുമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററുകൾ പ്രവർത്തിക്കുന്നത്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ എം.സി.എഫുകളിൽ എത്തിച്ച് പുനർചംക്രമണത്തിനായി തരം തിരിക്കുകയും, അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി പൊടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. പ്ലാസ്റ്റിക്കുൾപ്പടെ മറ്റു അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് ഒഴിവാക്കാൻ എം.സി.എഫുകളുടെ പ്രവർത്തനം ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *