Alappuzha Kerala Kerala Mex Kerala mx
1 min read
39

കുടുംബശ്രീ ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃക ; എം. ബി. രാജേഷ്

January 21, 2025
0

ആലപ്പുഴ : ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃകയാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 11ാമത് കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ പെൺകരുത്തിൻ്റെ മഹാപ്രസ്ഥാനമാണ്. 46 ലക്ഷം വനിതകളാണ് ഇന്ന് കുടുംബശ്രീയിൽ അണി നിരന്നിട്ടുള്ളത്. കുടുംബശ്രീയുടെ വരവോടെയാണ് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവന്നതെന്ന്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
51

കാട് നശിപ്പിക്കുന്നു; കാന്താര ചാപ്റ്റര്‍ 1 ഷൂട്ടിനെതിരെ പരാതി

January 21, 2025
0

ഗംഭീരം മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര എ ലെജന്റ് ചാപ്റ്റര്‍ 1- ന്റെ റിലീസ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 2025 ഒക്ടോബര്‍ രണ്ടിന് തീയേറ്ററിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
49

പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ; ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

January 21, 2025
0

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ‘തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം

Continue Reading
Kerala Kerala Mex Kerala mx Look back New year trends Top News World
1 min read
76

ഇനി ട്രംപ് യുഗം; അമേരിക്കയുടെ 47-ാംമത് പ്രസിഡൻ്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു

January 21, 2025
0

വാഷിങ്ടണ്‍: 47-ാംമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. അതിശൈത്യത്തെ തുടര്‍ന്ന് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലെ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വൈസ് പ്രസിഡന്റായി ജെഡി വാന്‍സ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോവ് വാന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സുപ്രീം കോടി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിന്റെ മേല്‍നോട്ടത്തില്‍ ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി

Continue Reading
Kerala Kerala Mex Kerala mx World
1 min read
57

ട്രംപിന്റെ വിമര്‍ശകര്‍ക്ക് മുൻ‌കൂർ മാപ്പ്; പടിയിറങ്ങുമ്പോൾ നിർണായക ഉത്തരവിട്ട് ജോ ബൈഡന്‍

January 20, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് പദത്തില്‍ നിന്നും പടിയിറങ്ങും മുന്‍പ് നിര്‍ണായക നീക്കവുമായി ജോ ബൈഡന്‍. ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്‍കി. കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ തലവന്‍ ആന്റണി ഫൗച്ചി, റിട്ട.ജനറല്‍ മാര്‍ക്ക് മില്ലി, ക്യാപിറ്റോള്‍ കലാപം അന്വേഷിച്ച സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സര്‍ക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
56

ഇന്‍റർ മയാമിയിലേക്ക് ഇല്ല; വ്യക്തമാക്കി നെയ്മർ

January 20, 2025
0

ലണ്ടൻ: ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമി ക്ലബിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബ്രസീൽ സൂപ്പർതാരം നെയ്മർ. പകരം ജന്മനാടായ ബ്രസീലിലെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് താരം മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. സൗദി ക്ലബ് അൽ ഹിലാലുമായുള്ള നെയ്മറിന്‍റെ കരാർ സീസണൊടുവിൽ അവസാനിക്കും. താരവുമായി ഇനി കരാർ പുതുക്കേണ്ടെന്നാണ് ക്ലബ്ബിന്റെ തീരുമാനം..2023ൽ റെക്കോഡ് തുകക്ക് സൗദി ക്ലബിനൊപ്പം ചേർന്ന നെയ്മറിന് വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് ടീമിനുവേണ്ടി കളിക്കാനായത്. ഒരു ഗോളും

Continue Reading
Business Kerala Kerala Mex Kerala mx
1 min read
64

അതിവേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ; ഇന്ത്യ നേട്ടം തുടരുമെന്ന് ഐഎംഎഫ്

January 20, 2025
0

ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് രാജ്യാന്തര നാണയനിധിയുടെ (IMF) റിപ്പോർട്ട്. 2024-25ലും 2025-26ലും 2026-27ലും ഇന്ത്യ തന്നെയായിരിക്കും ഒന്നാമത്. രാഷ്ട്രീയ, സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ശത്രുവായ ചൈനയ്ക്കോ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയ്‌ക്കോ ഇന്ത്യയുടെ തൊട്ടടുത്ത് പോലും എത്താനാകില്ല. അമേരിക്കയും ജർമ്മനിയും യുകെയും ജപ്പാനും ഉൾപ്പെടെ ലോകത്തെ വൻ സാമ്പത്തികശക്തികളുടെ വളർച്ചനിരക്ക് 2.5 ശതമാനത്തിൽ കൂടില്ലെന്നും റിപ്പോർ‌ട്ടിലുണ്ട്. 2024-25 മുതൽ 2026-27 വരെ ഓരോ സാമ്പത്തിക

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
76

അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും; നടൻ വിനായകൻ വീണ്ടും വിവാദത്തിൽ

January 20, 2025
0

കൊച്ചി: സിനിമ നടൻ വിനായകന്‍ അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. മുന്‍പും ഫ്‌ലാറ്റിനു പുറത്ത് വന്ന് വിനയകന്‍ അസഭ്യ വര്‍ഷം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറ്റിയ വിനായകന്‍ ഇടക്ക് വന്ന് താമസിക്കുന്നത്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
64

പാലക്കാട് ബ്രൂവറി വ്യാമോഹം മാത്രം;സര്‍ക്കാര്‍ അടിയറവ് പറയേണ്ടിവരും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 22 ന് സമരജ്വാല തെളിക്കും

January 20, 2025
0

എറണാകുളം: പാലക്കാട്ട് മദ്യനിര്‍മ്മാണ യൂണിറ്റ് സര്‍ക്കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്നും ജലചൂഷണത്തിനൊപ്പം മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ബ്രൂവറി നയത്തിന് അടിയറവ് പറയേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. പ്രതിഷേധത്തിന്റെ ഭാഗമായി 22 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളത്ത് കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ സമരജ്വാല തെളിക്കും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന

Continue Reading
Kerala Kerala Mex Kerala mx
1 min read
52

റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് നടത്തിയ മനുഷ്യക്കടത്ത്: എഡിജിപി എസ് ശ്രീജിത്തിന് അന്വേഷണ ചുമതല

January 20, 2025
0

തിരുവനന്തപുരം: യുവാക്കളെ കബളിപ്പിച്ച് റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് നടത്തിയ മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. എഡിജിപി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. റഷ്യയില്‍ കൊല്ലപ്പെട്ട ബിനിലിന്റെയും പരുക്കേറ്റ ജെയിന്‍ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി. യുവാക്കളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന 16 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍

Continue Reading