Your Image Description Your Image Description

ഗംഭീരം മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര എ ലെജന്റ് ചാപ്റ്റര്‍ 1- ന്റെ റിലീസ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 2025 ഒക്ടോബര്‍ രണ്ടിന് തീയേറ്ററിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1- ന്റെ ചിത്രീകരണം നടക്കുന്നത്. ഇവിടുത്തെ കാട് സിനിമാപ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോഴാകട്ടെ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിക്കുന്നത്.
കാട്ടാനകളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുകയാണ്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണ്. കൂടുതല്‍ കേടുപാടുകളുണ്ടാകാതിരിക്കാനായി എത്രയുംപെട്ടെന്ന് നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി നാട്ടുകാരില്‍ ചിലര്‍ ഏറ്റുമുട്ടിയത് സെറ്റില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതേതുടര്‍ന്ന് പരിക്കേറ്റ നാട്ടുകാരനെ സക്ലേഷ്പുരിലെ ക്രാഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ യെസലൂര്‍ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *