Alappuzha Kerala Kerala Mex Kerala mx
1 min read
42

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

January 17, 2025
0

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വായ്പ കുടിശ്ശിക നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് 2024 -2025 സാമ്പത്തിക വര്‍ഷത്തെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ കാലാവധി ജനുവരി 01 മുതല്‍ മാര്‍ച്ച് 31 വരെയായിരിക്കും. ഈ കാലയളവില്‍ തുക ഒറ്റത്തവണയായോ, തവണകളായോ അടയ്ക്കാവുന്നതാണ്. കോര്‍പറേഷന്‍ 2005 മാര്‍ച്ച് 31 വരെ അനുവദിച്ച വായ്പകളില്‍ വായ്പ തുകയുടെ 100 ശതമാനം ഒടുക്കുന്ന പക്ഷം ബാക്കി വായ്പ കുടിശ്ശിക പൂര്‍ണമായും

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
70

പ്ലാസ്റ്റിക് മുക്ത വേമ്പനാട് കാമ്പയിന് നാളെ തുടക്കം; ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ മെഗാ ശുചീകരണം

January 17, 2025
0

ആലപ്പുഴ :സംസ്ഥാനത്തെ ഏറ്റവും വലുതും റാംസര്‍ തണ്ണീര്‍ത്തട വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട് കായലിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ മെഗാ ക്ലീനിങ് നാളെ (18) രാവിലെ 7.30 ന് നടക്കും. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുന്നത്. കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ ആലപ്പുഴ നഗരസഭയിലെ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
65

ഷാഹിദ് കപൂർ -റോഷന്‍ ആന്‍ഡ്രൂസ് ചിത്രം;ദേവ’യുടെ ട്രെയ്‌ലര്‍ എത്തി

January 17, 2025
0

ബോളിവുഡ് താരം ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ‘ദേവ’.സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷനും സസ്പെന്‍സും ചെയ്‌സും ഒക്കെ കൂടിക്കലര്‍ന്ന ഒരു ചിത്രമാകും ദേവ എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
42

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

January 17, 2025
0

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് (അക്കാദമിക്) മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലായില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പിതാവിന്റെ പരാതിയിന്മേലാണ് സംഭവം പുറത്തറിയുന്നത്. അതെക്ലാസിലെ 7 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത്.വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

January 17, 2025
0

ഡല്‍ഹി: യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനായി റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെസ്വാള്‍. ഇപ്പോഴും റഷ്യന്‍ കൂലി പട്ടാളത്തില്‍ അവശേഷിക്കുന്ന പതിനെട്ട് പേരില്‍ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.യുദ്ധത്തിനിടെ തൃശൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിന്‍ ടി കെയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ജയിന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
72

സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ; ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ

January 17, 2025
0

കൊച്ചി: നാടിനെ ഞെട്ടിച്ച് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കുടുംബം മുന്‍പും പരാതി നല്‍കിയതാണ്. പ്രദേശത്തുള്ളവര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോള്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

ദേശീയ പാതയിലെ റോഡ് അപകടങ്ങള്‍; സംയുക്ത പരിശോധന നടത്തും

January 17, 2025
0

ആലപ്പുഴ : ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാത നിര്‍മാണവുമായി ബന്ധപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ മാസത്തില്‍ ഒരിക്കല്‍ സംയുക്ത പരിശോധന നടത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ​​റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ.സി. വേണുഗോപാല്‍ എം.പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  യോഗത്തിലാണ് തീരുമാനം. ദേശീയ പാത അതോറിട്ടി,  ദേശീയപാത നിര്‍മ്മാണ കമ്പനി, പൊലീസ്,  മോട്ടോര്‍  വാഹന വകുപ്പ്,  റവന്യൂ, പ്രതിനിധികള്‍ എന്നിവരടങ്ങുന്ന

Continue Reading
Kerala Kerala Mex Kerala mx National
0 min read
54

‘എന്റെ അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ’; വിചിത്രക്കുറിപ്പുള്ള 20 രൂപ നോട്ട് ലഭിച്ചതിവിടെ നിന്ന്

January 17, 2025
0

അമ്മായി അമ്മയുടെ മരണമാ​ഗ്രഹിച്ച യുവതി അത് 20 രൂപ നോട്ടിലെഴുതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഇട്ടു. വിചിത്രമായ ഈ നോട്ട് ഭണ്ഡാരത്തിലെ നോട്ടുകൾ എണ്ണുന്നതിനിടെയാണ് ശ്രദ്ധയിൽ പെട്ടത്. ഒരു അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് ഇത് കിട്ടിയത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഈ നോട്ട് കണ്ടെത്തിയതത്രെ. തൻ്റെ അമ്മായിയമ്മയുടെ മരണത്തിനായി ആ​ഗ്രഹിച്ചുകൊണ്ടുള്ള ഒരു കുഞ്ഞുകുറിപ്പാണ് ആ നോട്ടിൽ എഴുതിയിരുന്നത്.

Continue Reading
Kerala Kerala Mex Kerala mx
0 min read
57

ഇടുക്കിയിൽ കുറുവാസംഘത്തിൽ പെട്ട രണ്ടുപേർ പോലീസിന്റെ പിടിയിൽ

January 17, 2025
0

ആലപ്പുഴ: തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ കുറുവ സംഘത്തിലെ രണ്ട് പേർ പോലീസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ നാഗരാജു എന്നിവരെ പിടികൂടിയത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ

Continue Reading
Kerala Kerala Mex Kerala mx World
1 min read
60

ചൈനയുടെ ജനസംഖ്യ തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു

January 17, 2025
0

ബീജിങ്: ചൈനയുടെ ജനസംഖ്യ തുടർച്ചയായി മൂന്നാം വർഷവും കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന് ജനസംഖ്യാപരമായ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യ ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് ചൈന നേരിടുന്നത്. ചൈനയുടെ ജനസംഖ്യ 1.408 ബില്യൺ ആയിരുന്നു. എന്നാൽ മുൻ വർഷം 1.39 ദശലക്ഷത്തിൻ്റെ കുറവുണ്ടായി. കിഴക്കൻ ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ

Continue Reading