Your Image Description Your Image Description

വാഷിങ്ടണ്‍: 47-ാംമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. അതിശൈത്യത്തെ തുടര്‍ന്ന് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലെ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വൈസ് പ്രസിഡന്റായി ജെഡി വാന്‍സ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോവ് വാന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സുപ്രീം കോടി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിന്റെ മേല്‍നോട്ടത്തില്‍ ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നു.

ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്.എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് 78കാരനായ ട്രംപ് രണ്ടാമൂഴം നേടിയത്. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ഥനയില്‍ ട്രംപ് കുടുംബസമേതം പങ്കെടുത്തു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തുടങ്ങിയവര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ ട്രംപിന് ചായസല്‍ക്കാരമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *