Your Image Description Your Image Description

കൊച്ചി: സിനിമ നടൻ വിനായകന്‍ അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.

മുന്‍പും ഫ്‌ലാറ്റിനു പുറത്ത് വന്ന് വിനയകന്‍ അസഭ്യ വര്‍ഷം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറ്റിയ വിനായകന്‍ ഇടക്ക് വന്ന് താമസിക്കുന്നത് കലൂരിലെ ഫ്‌ലാറ്റിലാണ്. ഈ സംഭവത്തില്‍ നടനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കേസ് എടുക്കുമെന്ന് കൊച്ചി പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *