Alappuzha Kerala Kerala Mex Kerala mx
1 min read
65

തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

January 8, 2025
0

അ​മ്പ​ല​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​റാം വാ​ർ​ഡ്‌ പാ​ല​പ്പ​റ​മ്പി​ൽ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ വ​ത്സ​ല(53)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ 2.30ന് ​പു​ന്ന​പ്ര ആ​ഞ്ഞി​ലി​പ്പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
58

ഗുജറാത്തില്‍ വാഹനാപകടം ; മലയാളി ദമ്പതിമാര്‍ മരിച്ചു

January 8, 2025
0

തുറവൂര്‍: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ച ഗുജറാത്തില്‍ ദ്വാരകയ്ക്ക് അടുത്ത് മിട്ടാപ്പൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
47

ചന്ദ്രൻപിള്ള ഹാപ്പിയാണ് : 1980 ൽ ആധാരം ചെയ്ത സ്ഥലത്തിന് പോക്ക് വരവ് ചെയ്ത് നൽകി

January 8, 2025
0

ചന്ദ്രൻപിള്ള ഹാപ്പിയാണ്. 1980 ൽ അമ്മ നൽകിയ സ്ഥലത്തിന് കരുതലും കൈത്താങ്ങും അദാലത്തിൽ പോക്ക് വരവ് ചെയ്ത് നൽകി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഹരിപ്പാട് മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ താമസക്കാരനാണ് ചന്ദ്രൻപിള്ള. 1980 ൽ അമ്മ 13 സെൻ്റ് സ്ഥലം ചന്ദ്രൻപിള്ളയുടെ പേരിൽ നൽകിയിരുന്നു. എന്നാൽ സ്ഥലം ആധാരം ചെയ്തിരുന്നെങ്കിലും പോക്ക് വരവ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഹരിപ്പാട് വില്ലേജ് ഓഫീസിൽ പോക്ക് വരവ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
53

വാട്ടർ കണക്ഷൻ കിട്ടുന്നതിന് മുന്നേ ബില്ലിങ്ങെത്തി; കണ്ണ് തള്ളുന്ന തുക കണ്ട് ഞെട്ടി അപേക്ഷകൻ

January 7, 2025
0

ആലപ്പുഴ: വാട്ടർ കണക്ഷന് അപേക്ഷ കൊടുത്ത് എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് ബില്ല് വീട്ടിലെത്തി. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് ലഭിച്ചത്. അപേക്ഷകന് 10,308 രൂപ ബില്ല് നൽകിയ സംഭവത്തിൽ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടു. കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമോൻ നൽകിയ പരാതിയിന്മേൽ ആണ് നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ കണക്ഷൻ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
29

കരുതലും കൈത്താങ്ങും: കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്തില്‍ 268 പരാതികളില്‍ പരിഹാരം

January 7, 2025
0

സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ 268 പരാതികളില്‍ തീര്‍പ്പ്. ചൊവ്വാഴ്ച്ച രാവിലെ 10 ന് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച അദാലത്തില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് സാംസ്‌കാരി വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു. അദാലത്തിലേക്ക് നേരത്തേ ലഭിച്ച 470 അപേക്ഷകളില്‍ 385 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 117

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
28

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ 15 മുതല്‍

January 7, 2025
0

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി- എസ്എംഎഎം) പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വില സംസ്‌ക്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്എച്ച്ജി കള്‍,

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
33

ആറുവയസുകാരിയെ തെരുവുനായ ഓടി വന്ന് കടിച്ചു

January 7, 2025
0

ഹരിപ്പാട്: കരുവാറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഒന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്. തൈത്തടത്തിൽ സുനീഷ് – മാളു ദമ്പതികളുടെ മകൾ കൽഹയ്ക്കാണ് (6) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ഭക്ഷണം കഴിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ കൽഹയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിക്കാട് ഇ എ എൽപിഎസ് വിദ്യാർത്ഥിനിയാണ് കൽഹ.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
47

തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

January 7, 2025
0

അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാലപ്പറമ്പിൽ രാജേന്ദ്രൻ്റെ ഭാര്യ വത്സല രാജേന്ദ്രൻ (53) ആണ് മരിച്ചത്.പുന്നപ്ര തെക്കു പഞ്ചായത്തിലെ കണ്ടത്തിൽ വീട്ടിൽ തൊഴിലുറപ്പു ജോലികൾ ചെയ്യുന്നതിനിടെ പകൽ 2-30 ഓടെ വത്സല കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ബുധനാഴ്ച പകൽ 2-30

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
70

അസിസ്റ്റന്റ് യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാം

January 7, 2025
0

കേരള സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ തൊഴില്‍ വികസന പരിശീലന സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയില്‍ ആരംഭിക്കുന്ന അസിസ്റ്റന്റ് യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ തൊഴില്‍ പരിശീലനത്തിന് 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ഒന്‍പതാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 23

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
52

കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

January 7, 2025
0

ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രോജക്ട് 2024-25 നിര്‍വ്വഹണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റർ തസ്തികയിൽ പ്രതിമാസം 17000 രൂപ നിരക്കില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 13 നുള്ളില്‍ ഫോട്ടോ

Continue Reading