Your Image Description Your Image Description

അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ്
പാലപ്പറമ്പിൽ രാജേന്ദ്രൻ്റെ ഭാര്യ വത്സല രാജേന്ദ്രൻ (53) ആണ് മരിച്ചത്.പുന്നപ്ര തെക്കു പഞ്ചായത്തിലെ കണ്ടത്തിൽ വീട്ടിൽ തൊഴിലുറപ്പു ജോലികൾ ചെയ്യുന്നതിനിടെ പകൽ 2-30 ഓടെ വത്സല കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ബുധനാഴ്ച പകൽ 2-30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *