Your Image Description Your Image Description

ദീർഘ ദൂര യാത്രകളിലും മറ്റുംസമാർട്ട് ഫോണുകളും സ്മാർട്ട് വാച്ചുകളും ചാർജ് ചെയ്യാനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പവർബാങ്കുകൾ. വയറുകൾ ഉപയോഗിക്കുന്നത് യാത്രയിലെല്ലാം ബുദ്ധിമുട്ടാണെങ്കിൽ വയർലെസ് പവർബാങ്കുകളും ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചില വയർലെസ് പവർബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1) പട്രോൺ ഡൈനാമോ ആർക്ക്

സ്ലീക്കിയും കോമ്പാക്ടുമായ 10,000 എംഎഎച്ചിനെ വയർലെസ് പവർബാങ്കാണ് ഇവ. ഓവർചാർജിങ്, ഓവർ ഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നും പ്രൊട്ടക്ഷൻ തരുന്നു. 10,000 എംഎഎച്ച് ആയതുകൊണ്ട് തന്നെ ഒരുപാട് നേരം ഉപയോഗിക്കാൻ സാധിക്കും.

2) പോർട്ടോണിക്സ് ലക്സെൽ വയർലെസ് മിനി

മാഗ്നെറ്റിക്ക് ഡിസൈനും കമ്പാറ്റിബിൾ സ്മാർട്ട്ഫോണുകൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തടസ്സമില്ലാതെ ചാർജിങ് അനുഭവം ആവശ്യമുള്ളവർക്ക് മികച്ച ഓപ്ഷനാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി ആണുള്ളത്.

3) പോർട്ടോണിക്സ് ലക്സെൽ മാഗ്ക്ലിക്ക്
അനുയോജ്യമായ സ്‌മാർട്ട്‌ഫോണുകൾക്ക് ഉപയോഗിക്കാൻ തടസമില്ലാതെ അറ്റാച്ച് ചെയ്യുവാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പവർബാങ്ക്. സുരക്ഷിതവും സൗകര്യപ്രദവുമായി ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ പവർബാങ്കിന് 10,000എംഎഎച്ച് കപ്പാസിറ്റിയുണ്ട്.

4) ക്രാറ്റോസ് ലെജൻഡ് പ്രൈം മിനി വയർലെസ് പവർബാങ്ക്
വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന ഒരു വയർലെസ് പവർബാങ്കാണ് ഇത്. വളരെ ഒതുക്കവും മോടിയുള്ളതുമായ ഡിസൈനാണ് ഈ പവർബാങ്കിന്‍റേത്. 10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ഇതിനുള്ളത്.

5) ആമ്പ്രേൻ മാഗ്സേഫ് വയർലെസ്
ഫാസ്റ്റ് വയർലെസ്റ്റ് ചാർജിങ്ങും മാഗ്നെറ്റിക്ക് ഡിസൈനും ഉൾപ്പെടുന്ന പവർബാങ്കാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി ഈ പവർബാങ്കിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *