
ആലപ്പുഴ ജില്ലയിലെ ആദ്യ എ.ബി.സി സെന്റർ നാടിന് സമർപ്പിച്ചു
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൻ്റെ (എ.ബി.സി സെന്റർ) ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിർമ്മാണം പൂർത്തികരിച്ചത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെൻ്ററിൻ്റെ പ്രധാന കെട്ടിടം, അനുബന്ധ

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി – 2025 ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി, സൈബർ സുരക്ഷ, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും ശിൽപശാലയിൽ അവതരിപ്പിക്കും. വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർക്ക് ടെക് ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും

ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടം: മന്ത്രി എം.ബി. രാജേഷ്
ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ചേർത്തലയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൾ ആപത്തും ദുഃശകനവും ആണ് എന്നുള്ള നാട്ടിലെ അന്ധവിശ്വാസമാണ് ചേർത്തലയിലെ ശുചിമുറി മാലിന്യ പ്ലാൻ്റ് ഉദ്ഘാടനത്തോടെ പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇത്

ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്
25 വര്‍ഷം തരിശായി കിടന്ന ചാക്കര പാടം കതിരണിഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ‘തരിശ് രഹിത ചാക്കര പാടം’ എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന പാടം കതിരണിഞ്ഞത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും കൂടുതല്‍ പേരെ

വളമംഗലം കുത്തിയതോട് റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്
സംസ്ഥാന സർക്കാരിൻറെ ബജറ്റ് ഫണ്ടിൽനിന്ന് 2 കോടി രൂപ വിനിയോഗിച്ച് ബി.എം.ബി.സി (ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ്)നിലവാരത്തിൽ നിർമ്മിക്കുന്ന വളമംഗലം കുത്തിയതോട് റോഡിന്റെ ആദ്യ ഘട്ട ടാറിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു.കത്തിയതോട് എസ്.എന്‍.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വളമംഗലം വടക്ക് വഴി തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലെ എം.ആര്‍ ജംഗ്ഷനില്‍ എത്തുവാൻ സാധിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡാണിത്. മാർച്ച് 26 ന് ആരംഭിച്ച ബി.എം ടാറിംഗ് ഇന്ന് (29)പൂര്‍ത്തീകരിക്കും. ശേഷം ബി.സി ടാറിംഗും

മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി; പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു
മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി കണ്ടൽ ചെടികൾ നട്ട് പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിയും (ബി എം സി) കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും എം.ജി.എൻ.ആർ.ഇ.ജി.എസ് മണ്ണഞ്ചേരിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിലും കണ്ടലുകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് ഷണ്മുഖം ജെട്ടിക്ക് സമീപം സംഘടിപ്പിച്ച

ഹരിപ്പാട് – ബംഗളൂരു സൂപ്പർ ഡീലക്സ് സർവീസിന് തുടക്കമായി
കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് വീക്കെൻഡ് സർവീസിന് തുടക്കമായി. 904 രൂപയാണ് ടിക്കറ്റ് സുപ്പർ ഡീലക്സ് ബസിൽ ഒരാൾക്ക് ചാർജ്. നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും തീർത്ഥാടനത്തിനും കുടുതൽ പ്രയോജനം ചെയ്യുന്ന രീതിയിലുളള അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബസ് സർവീസ് ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ബസ് ടെർമിനലിൽ ജീവനക്കാർക്കും യാത്രക്കാർക്കും കുടുതൽ മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. യാത്രക്കാർക്ക് ശീതികരിച്ച

മില്ലറ്റ് മുതല്‍ എള്ള് വരെ; കാര്‍ഷിക വൈവിധ്യത്തിന്റെ നിറസമൃദ്ധിയില്‍ ഓണാട്ടുകര
ഓണാട്ടുകരയുടെ സമ്പന്നമായ കാര്‍ഷികപൈതൃകത്തിന് പുതുവിളകളുടെ സമൃദ്ധികൊണ്ട് തുടര്‍ച്ചയുറപ്പാക്കുകയാണ് ദേവികുളങ്ങരയിലെയും താമരക്കുളത്തെയും കൃഷിക്കൂട്ടായ്മകള്‍. മില്ലറ്റ് മുതല്‍ എള്ളും പൂവും വരെ വൈവിധ്യവും വ്യത്യസ്തവുമായ കാർഷിക വിളകളാണിന്നീ കരയില്‍ വിളയുന്നത്. നെല്ല്, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിങ്ങനെ നീളുന്നുണ്ട് ഓണത്തിൻ്റെ കരയായ ഓണാട്ടുകരയുടെ വിളപ്പെരുക്കം. മില്ലറ്റ് കൃഷിക്ക് പ്രസിദ്ധമായ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞവർഷം അഞ്ച് ഹെക്ടറിൽ 28 കൃഷിക്കൂട്ടങ്ങൾ ചേർന്ന് ചെയ്ത മില്ലറ്റ് കൃഷി വൻ വിജയമായിരുന്നു. മില്ലറ്റ് കൃഷിക്കൊപ്പം ഇന്നിവര്‍ക്ക്

ആലപ്പുഴ സെപ്റ്റംബറോടെ തന്നെ അതിദാരിദ്രരില്ലാത്ത ജില്ലയായി മാറും: മന്ത്രി പി പ്രസാദ്
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായിആലപ്പുഴ അതിദാരിദ്ര്യ വിമുക്ത ജില്ലയായി സെപ്റ്റംബറോടെ മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നിലവിലെ പുരോഗതി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി വിലയിരുത്തി. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം. അതിദാരിദ്ര വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള നടപടികൾ അതിവേഗം ജില്ലയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം

അമ്പലപ്പുഴയിൽ മോക്ഡ്രില്‍ സംഘടിപ്പിച്ചു
റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും(കില) ആഭിമുഖ്യത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ മോക്ഡ്രില്‍ സംഘടിപ്പിച്ചു. കഞ്ഞിപ്പാടം പാലത്തിന് സമീപം വൈകിട്ട് മൂന്ന് മണിക്കാണ് മോക്ഡ്രിൽ നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് പരിപാടി നടത്തിയത്. അമ്പലപ്പുഴ