Your Image Description Your Image Description

സംസ്ഥാന സർക്കാരിൻറെ ബജറ്റ് ഫണ്ടിൽനിന്ന് 2 കോടി രൂപ വിനിയോഗിച്ച് ബി.എം.ബി.സി (ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ്)നിലവാരത്തിൽ നിർമ്മിക്കുന്ന വളമംഗലം കുത്തിയതോട് റോഡിന്റെ ആദ്യ ഘട്ട ടാറിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു.കത്തിയതോട് എസ്.എന്‍.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വളമംഗലം വടക്ക് വഴി തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലെ എം.ആര്‍ ജംഗ്ഷനില്‍ എത്തുവാൻ സാധിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡാണിത്.

മാർച്ച്‌ 26 ന് ആരംഭിച്ച ബി.എം ടാറിംഗ് ഇന്ന് (29)പൂര്‍ത്തീകരിക്കും. ശേഷം ബി.സി ടാറിംഗും നടക്കും.നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ട്. ദേശീയ പാതയുടെ സമാന്തരമായി ചേര്‍ത്തല മുതല്‍ കുത്തിയതോട് വരെയുള്ള പൊതുമരാമത്ത് റോഡിന്റെ അവസാന ഭാഗമാണിത് . തൈക്കാട്ടുശ്ശേരി ഭാഗത്തേക്കും യാത്രചെയ്യുന്നവർക്ക് തുറവൂര്‍ ജംഗ്ഷന്‍ ഒഴിവാക്കി എത്താന്‍ കഴിയും.

അരൂര്‍ മണ്ഡലത്തിലെ പ്രാദേശിക റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയിലുള്ള പിന്തുണയാണ് നല്‍കുന്നത്.ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് വളമംഗലം കുത്തിയതോട് റോഡിന്റെ നിര്‍മ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം ദെലീമ എം എൽ എ പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍,ബ്ലോക്ക് പഞ്ചായത്തംഗം എ.യു അനീഷ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയര്‍ അപര്‍ണ ബെന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *