Your Image Description Your Image Description

 മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മാറാക്കര ഏർക്കര ജുമാ മസ്ജിദിൽനിന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.

 

ഇരുവരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഏർക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കദീജയാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കൾ: മുസ്തഫ, നാസർ, കുഞ്ഞിമുഹമ്മദ്, സുബൈദ. ഹാരിസ് ബാബുവിന്റെ ഭാര്യ: ഹസീന.

Leave a Reply

Your email address will not be published. Required fields are marked *