Your Image Description Your Image Description

കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് വീക്കെൻഡ് സർവീസിന് തുടക്കമായി. 904 രൂപയാണ് ടിക്കറ്റ് സുപ്പർ ഡീലക്സ് ബസിൽ ഒരാൾക്ക് ചാർജ്.

നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും തീർത്ഥാടനത്തിനും കുടുതൽ പ്രയോജനം ചെയ്യുന്ന രീതിയിലുളള അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബസ് സർവീസ് ഉദ്ഘാടനം ചെയ്ത രമേശ്‌ ചെന്നിത്തല എം.എൽ.എ പറഞ്ഞു. ബസ് ടെർമിനലിൽ ജീവനക്കാർക്കും യാത്രക്കാർക്കും കുടുതൽ മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. യാത്രക്കാർക്ക് ശീതികരിച്ച വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കും. ടെർമിനലിൽ പുതിയ വ്യാപാര സ്ഥാപനങ്ങൾ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *